video
play-sharp-fill
കൊവിഡ് ആശങ്കയുമായി നാട് കഴിയുന്നതിനിടെ തെറ്റിധാരണ പടർത്തുന്ന പ്രസ്താവനയുമായി നഗരസഭ കൗൺസിലർ; കൗൺസിലറുടെ വാക്ക് കേട്ട് മൂലവട്ടത്തെ റോഡ് അടച്ച പൊലീസും പുലിവാൽ പിടിച്ചു: റോഡ് തുറന്ന് നൽകിയത് മറ്റൊരു വാർഡിലെ കൗൺസിലർ

കൊവിഡ് ആശങ്കയുമായി നാട് കഴിയുന്നതിനിടെ തെറ്റിധാരണ പടർത്തുന്ന പ്രസ്താവനയുമായി നഗരസഭ കൗൺസിലർ; കൗൺസിലറുടെ വാക്ക് കേട്ട് മൂലവട്ടത്തെ റോഡ് അടച്ച പൊലീസും പുലിവാൽ പിടിച്ചു: റോഡ് തുറന്ന് നൽകിയത് മറ്റൊരു വാർഡിലെ കൗൺസിലർ

സ്വന്തം ലേഖകൻ

കോട്ടയം: കൊവിഡ് ലോക്ക് ഡൗണിൻ്റെ മറവിൽ തെറ്റിധാരണ പടർത്തുന്ന പ്രസ്താവനയുമായി നഗരസഭ കൗൺസിലർ. കോട്ടയം നഗരസഭയിലെ 31 ആം വാർഡ് കൗൺസിലർ ഷീനാ ബിനുവാണ് പ്രധാന റോഡ് അടച്ചത് സംബന്ധിച്ച് പ്രസ്ഥാവന ഇറക്കിയത്. ആശുപത്രിയിൽ പോകാനല്ലാതെ ആളുകളെ പുറത്തേയ്ക്ക് വിടില്ലെന്ന പ്രസ്ഥാവന സാധാരണക്കാരിൽ ആശങ്കയ്ക്കും ഇടയാക്കി.

കൗൺസിലറുടെ വാക്ക് കേട്ട് മണിപ്പുഴ – നാട്ടകം ഗസ്റ്റ് ഹൗസ് റോഡ് അടച്ചിട്ട പൊലീസും പുലിവാൽ പിടിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് മൂലവട്ടം മേൽപ്പാലം അടച്ചതായുള്ള സന്ദേശം മൂലവട്ടത്തെ ഗ്രൂപ്പുകളിൽ പ്രചരിച്ചത്. കൗൺസിലറുടെ പേരിൽ പ്രചരിച്ച സന്ദേശം കണ്ട് ആളുകൾ അസ്വസ്ഥരായി. പലരും ജില്ലാ ഭരണകൂടത്തെയും നഗരസഭ അധികൃതരെയും ബന്ധപ്പെട്ടെങ്കിലും പ്രധാന റോഡുകൾ അടയ്ക്കാൻ നിർദേശം ഇല്ലെന്ന് അറിയിപ്പ് കിട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൗൺസിലറെ വിളിച്ചെങ്കിലും ഇവരും കൈ മലർത്തി. തുടർന്ന്‌ , മറ്റൊരു വാർഡിലെ കൗൺസിലറായ അഡ്വ.ഷീജ അനിൽ വിഷയത്തിൽ ഇടപെടുകയായിരുന്നു. പ്രശ്നത്തിൽ ഇടപെട്ട ഷീജ ഗതാഗതം തടസപ്പെടുത്തില്ലന്നു പൊലീസിൽ നിന്നും ഉറപ്പും വാങ്ങി.

പ്രചരിച്ച വ്യാജ സന്ദേശം ഇങ്ങനെ –

🚨*ഏവരുടെയും ശ്രദ്ധക്ക്*🚨

കോവിഡ് 19 വൈറസിന്റെ അതിവ്യാപനം വളരെ രൂക്ഷമായതിനാൽ ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന വാർഡുകൾ പൂർണമായും അടയ്ക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് മൂലവട്ടം മേൽപാലം അടച്ചിരിക്കുകയാണ്. ഹോസ്പിറ്റൽ ആവശ്യങ്ങൾക്കായി മാത്രമേ പുറത്തു പോകാൻ അധികാരികൾ അനുവദിക്കുകയുള്ളു, ആയതിനാൽ ദയവു ചെയ്തു എല്ലാവരും സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

നമ്മുക്ക് വേണ്ടി നമ്മുടെ നാടിനു വേണ്ടി നമ്മുടെ കുടുംബത്തിന് വേണ്ടി….

വാർഡ് കൗൺസിലർ
ഷീന ബിനു