video
play-sharp-fill

പട്ടാപ്പകൽ കോടതിയിൽ കള്ളൻകയറി: പൊലീസ് പിടികൂടി പുറത്തെത്തിച്ചു

പട്ടാപ്പകൽ കോടതിയിൽ കള്ളൻകയറി: പൊലീസ് പിടികൂടി പുറത്തെത്തിച്ചു

Spread the love

സ്വന്തം ലേഖകൻ

തലശേരി: പല പ്രമുഖ അഭിഭാഷകരുടെയും രാഷ്ട്രീയക്കാരുടെയും പേരിനൊപ്പം ചേർത്ത് വായിച്ച തലശേരി എന്ന നാടിന്റെ പേര് കളയാൻ പട്ടാപ്പകൽ കോടതിയിൽ കള്ളൻ കയറി..! കോടതിയിൽ കയറിയ കള്ളൻ പക്ഷേ കോട്ടിട്ട് വാദിക്കുകയായിരുന്നു. വാദത്തിന്റെ താളപ്പിഴ ശ്രദ്ധയിൽപ്പെട്ട വക്കീലന്മാർ ഇടപെട്ടതോടെ കള്ളൻ കോടതി മുറിയിൽ നിന്നും ഇറങ്ങിയോടി.
പരാതിക്കാരിക്ക് വേണ്ടിയാണ് അഭിഭാഷകനല്ലാത്തയാൾ കോടതിയിൽ കോട്ടിട്ട് വാദിക്കാനായി എത്തിയത്. വൈകിട്ട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് സംഭവം നടന്നത്. ചെക്ക് കേസിൽ പരാതിക്കാരിക്കു വേണ്ടി കണ്ണൂർ സ്വദേശിയായ പ്രഭാകരൻ എന്നയാൾ കോടതിയിൽ ഹാജരായി കേസ് വാദിക്കുകയായിരുന്നു. പവർ ഓഫ് അറ്റോണിയുണ്ടെന്ന് അറിയിച്ചാണ് ഇയാൾ ഈ കേസിൽ ഹാജരായത്. കോടതിയിൽ കേസ് വിളിച്ചപ്പോൾ ഇയാൾ ബാങ്ക് മാനേജർ ഉൾപ്പെടെയുള്ള സാക്ഷികളെ വിസ്തരിക്കാൻ തുടങ്ങി.

ഇതോടെ കോടതിയിലുണ്ടായിരുന്ന അഭിഭാഷകൻ കെ.വിശ്വനും പ്രതിഭാഗം അഭിഭാഷകൻ വി.പി.രഞ്ചിത്തും ബാർ അസോസിയേഷൻ പ്രസിഡന്റ് സി.ജി.അരുണും ഉൾപ്പെടെയുള്ള അഭിഭാഷകർ, അഭിഭാഷകനല്ലാത്ത ഒരാൾ മറ്റൊരാൾക്ക് വേണ്ടി കോടതിയിൽ കേസ് വാദിക്കുന്നത് ശരിയല്ലെന്ന് അറിയിച്ചു. ഇതോടെ കോടതി മുറിക്കുള്ളിലുണ്ടായിരുന്ന അഭിഭാഷകരെല്ലാം എഴുന്നേറ്റു നിന്നു. തുടർന്ന് മജിസ്ട്രേട്ട് കേസ് 30ലേക്ക് മാറ്റി. പിന്നീട് കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പ്രഭാകരനെ പുറത്തെത്തിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group