കണിമംഗലത്ത് മോഷണശ്രമത്തിനിടെ വയോധികനെ കൊലപ്പെടുത്തിയ കേസ്; തുമ്പായത് പ്ലാസ്റ്ററിലെ സ്റ്റിക്കർ;11 വർഷത്തിന് ശേഷം പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി

Spread the love

തൃശൂ‌ർ: മോഷണശ്രമത്തിനിടെ വയോധികനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതി ഒല്ലൂർ സ്വദേശി മനോജിന് 19 വർഷം തടവും രണ്ടാം പ്രതി വേലപ്പറമ്പിൽ ജോർജ്ജിന്റെ ഭാര്യ ഷെെനിക്ക് 14 വർഷം തടവുമാണ് വിധിച്ചത്. തൃശൂർ അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി.

2014നാണ് കണിമംഗലത്തെ കെെതക്കോടൻ വീട്ടിൽ വിൻസന്റിനെ (79) കൊലപ്പെടുത്തിയത്. മനോജ് ഒരു ലക്ഷത്തിഎഴുപതിനായിരം പിഴയൊടുക്കണം. ഷെെനി ഒന്നരലക്ഷം പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു.

പ്രതികളിൽ നിന്ന് ഈടാക്കുന്ന പിഴയിൽ നിന്ന് ഒരു ലക്ഷം വീതം മരിച്ച വിൻസന്റിന്റെ കുടുംബത്തിന് കെെമാറാനും ഉത്തരവിലുണ്ട്. 2014 നവംബർ 19ന് ബന്ധുവീട്ടിൽ വിരുന്ന് കഴിഞ്ഞ് കണിമംഗലത്തെ വീട്ടിലെത്തിയ വിൻസന്റിനെയും ഭാര്യ ലില്ലിയെയും മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ഇരുവരെയും കെട്ടിയിട്ട് പന്ത്രണ്ട് പവൻ കവർന്നു.അലമാരയിലുണ്ടായിരുന്ന മുപ്പത്തി അയ്യായ്യിരം രൂപയും മോഷ്ടാക്കൾ എടുത്തുകൊണ്ടുപോയി. കെട്ടഴിച്ച് നിലവിളിച്ചപ്പോൾ അയൽവാസിയായിരുന്ന ഷെെനിയാണ് കത്തിയുമായി ഓടിവന്ന് കെട്ടറുത്ത് ഇരുവരെയും മോചിപ്പിച്ചത്. വിൻസന്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

വിൻസന്റിന്റെ വായ ഒട്ടിക്കാനായി ഉപയോഗിച്ച പ്ലാസ്റ്രറിലെ സ്റ്റിക്കറായിരുന്നു കേസിന്റെ തുമ്പായത്. കടയിൽ അന്വേഷിച്ചപ്പോൾ മനോജാണ് ഇത് വാങ്ങിയതെന്ന് വ്യക്തമായി.മനോജിൽ നിന്ന് ഷെെനിയിലേക്കും മകനിലേക്കും എത്തി. വിൻസന്റിന്റെ അയൽവാസിയായിരുന്ന ഷെെനിയായിരുന്നു കവർച്ച ആസൂത്രണം നടത്തിയത്.

പ്രായപൂർത്തിയാവാത്ത മകനെയും അവന്റെ പ്രായപൂർത്തിയാകാത്ത മറ്റൊരു സുഹൃത്തിനെയും അടുപ്പക്കാരനായ മനോജിനെയും വച്ചാണ് കവർച്ച നടത്തിയ. കേസിൽ മകന്റെ കൂട്ടുകാരനെ മാപ്പുസാക്ഷിയാക്കി. മകനെ ജ്യുവനെെൽ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.