video
play-sharp-fill

പ്രളയ ദുരിതാശ്വാസത്തുക നൽകിയില്ല;  ദുരന്ത നിവാരണ അതോറിറ്റിയുടെ വാഹനം ജപ്തി ചെയ്ത് കോടതി; കടമക്കുടി സ്വദേശിയുടെ പരാതിയിന്മേൽ  മുൻസിഫ് കോടതി ഉത്തരവിനെത്തുടർന്നാണ് നടപടി

പ്രളയ ദുരിതാശ്വാസത്തുക നൽകിയില്ല; ദുരന്ത നിവാരണ അതോറിറ്റിയുടെ വാഹനം ജപ്തി ചെയ്ത് കോടതി; കടമക്കുടി സ്വദേശിയുടെ പരാതിയിന്മേൽ മുൻസിഫ് കോടതി ഉത്തരവിനെത്തുടർന്നാണ് നടപടി

Spread the love

കൊച്ചി: പ്രളയ ദുരിതാശ്വാസ തുക നല്‍കാത്തതിനെ തുടര്‍ന്ന് എറണാകുളം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ വാഹനം കോടതി ജപ്തി ചെയ്തു. കടമക്കുടി സ്വദേശി കൊടുവേലിപ്പറമ്പില്‍ കെ.പി.സാജുവിന്‍റെ പരാതിയിലാണ് എറണാകുളം മുന്‍സിഫ് കോടതിയുടെ നടപടി.

കഴിഞ്ഞ പ്രളയത്തിലാണ് സാജുവിന്‍റെ വീടിനു നാശനഷ്ടമുണ്ടായത്. അന്ന് അടിയന്തര സഹായമായി ലഭിച്ചത് 10000 രൂപ മാത്രമാണ്. ബാക്കി തുക അനുവദിക്കാന്‍ ദുരന്ത നിവാരണ വിഭാഗം തയാറായില്ല. ഇതിനെത്തുടര്‍ന്ന് 2,10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ലോക് അദാലത്ത് കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു.

ഉത്തരവ് ഉദ്യോഗസ്ഥര്‍ക്കു കൈമാറിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ലോക് അദാലത്ത് ഉത്തരവ് നടപ്പായില്ലെന്ന് ചൂണ്ടിക്കാട്ടി സാജു എറണാകുളം മുന്‍സിഫ് കോടതില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കോടതി നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ എത്തി വാഹനത്തില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group