82,000 രൂപ പിഴ അടച്ചു; റോബിൻ ബസ് ഉടമയ്ക്ക് വിട്ടുനൽകാൻ കോടതി ഉത്തരവ് ; അടുത്ത ആഴ്ചമുതൽ സർവീസ് ആരംഭിക്കുമെന്ന് ബസ് ഉടമ ; പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് മോട്ടർ വാഹന വകുപ്പ് റോബിൻ ബസ് പിടിച്ചെടുത്തിരുന്നത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: മോട്ടർ വാഹന വകുപ്പു പിടിച്ചെടുത്ത റോബിൻ ബസ് ഉടമ ബേബി ഗിരീഷിനു വിട്ടു നൽകാൻ കോടതി ഉത്തരവ്. നിയമ ലംഘനത്തിനു ചുമത്തിയ പിഴയായി 82,000 രൂപ അടച്ചതിനു പിന്നാലെയാണ് കോടതി ബസ് വിട്ടു നൽകാൻ ഉത്തരവിട്ടത്. അടുത്ത ആഴ്ചമുതൽ സർവീസ് ആരംഭിക്കുമെന്ന് ​ഗിരീഷ് വ്യക്തമാക്കി.

പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി മോട്ടർ വാഹന വകുപ്പ് റോബിൻ ബസ് പിടിച്ചെടുത്തത്. പിഴ ഒടുക്കിയാൽ ബസ് വിട്ടുനൽകണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ബസ് വിട്ടുനൽകാൻ അധികൃതർ തയാറാവാതിരുന്നതോടെയാണ് ​ഗിരീഷ് കോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈക്കോടതി ഉത്തരവും പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചാൽ വെയിലും മഴയുമേറ്റ് ബസിനു കേടുപാടുണ്ടാകുമെന്ന വാദവും പരിഗണിച്ചാണ് ബസ് വിട്ടുനൽകാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്.