ഹോട്ടൽ പണിയുന്നതിന് സമർപ്പിച്ച ഫയലിൽ ഒപ്പിടാൻ പണം ആവശ്യപ്പെട്ടു ; കൈക്കൂലി കേസിൽ പിടിയിലായ കോട്ടയം നഗരസഭയുടെ കുമാരനല്ലൂർ സോണൽ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയർക്ക് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

Spread the love

കോട്ടയം : കൈക്കൂലി കേസിൽ പിടിയിലായ കോട്ടയം നഗരസഭയുടെ കുമാരനല്ലൂർ സോണൽ ഓഫീസിലെ അസിസ്റ്റന്റ്എഞ്ചിനീയർക്ക് ശിക്ഷ വിധിച്ച് കോടതി.

video
play-sharp-fill

പത്തനംതിട്ട തിരുവല്ല സ്വദേശി പായിപ്പാട് കുറ്റപ്പുഴ മാർട്ടിൻ ആന്റണി (38)യാണ് ശിക്ഷിക്കപ്പെട്ടത്. ഇയാൾ ഇപ്പോൾ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ബുധനൂർ ഗ്രാമപഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനീയറായി ജോലി ചെയ്തു വരികയാണ്.

2014 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം, കുമാരനല്ലൂർ നീലിമംഗലം ഭാഗത്തുള്ള വസ്തുവിൽ ഹോട്ടൽ പണിയുന്നതിന് സമർപ്പിച്ച ഫയലിൽ ഒപ്പിടുന്നതിന് ഇയാൾ പരാതിക്കാരനിൽ നിന്ന് 15,000/- രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ആദ്യം ഒപ്പിടുന്നതിന് മൂന്നാഴ്ച മുൻപും പിന്നീടും ഇയാൾ പണം ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനെ തുടർന്ന് സ്ഥലമുടമ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു, തുടർന്ന് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്ന് തന്നെ കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തുടർന്ന് 2016 ഫെബ്രുവരി 18 ന് ഈ കേസിന്റെ അന്വേഷണം പൂർത്തിയാക്കി കോട്ടയം എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (വിജിലൻസ്) മുൻപാകെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് വിചാരണ നടത്തി കോട്ടയം വിജിലൻസ് കോടതി ജഡ്ജ് കെ വി രജനീഷ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയുമായിരുന്നു.

u/s 7 of PC Act 1998 പ്രകാരമുള്ള കുറ്റത്തിന് മൂന്നുവർഷവും 50000 രൂപ പിഴയും, 13(2)r/w 13(1)(d) പ്രകാരമുള്ള കുറ്റത്തിന് നാല് വർഷവും  1,00,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കോട്ടയം യൂണിറ്റിലെ മുൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ് സുരേഷ് കുമാർ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് മുൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി എൻ രമേഷ് കുമാർ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ കെ ശ്രീകാന്ത് ഹാജരായി.