സ്ത്രീത്വത്തെ അപമാനിച്ചു; മന്ത്രി ജി. സുധാകരനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill


ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. അമ്ബലപ്പുഴ ഒന്നാം ക്ലാസ് ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മാർച്ച് 29ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും ഉത്തരവിൽ പറയുന്നു. തന്നെ പൊതുപരിപാടിയിൽ വച്ച് അധിക്ഷേപിച്ചുവെന്ന മുൻ പേഴ്സണൽ സ്റ്റാഫ് അംഗം ഉഷാ സാലി നൽകിയ പരാതിയിലാണ് നടപടി.

2016ൽ തോട്ടപ്പള്ളിയിൽ നടന്ന പൊതുപരിപാടിക്കിടെ തന്നെയും കുടുംബത്തെയും അപമാനിച്ചുവെന്നാണ് ഉഷാ സാലിയുടെ പരാതി. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ലെന്നും അതുകൊണ്ടാണ് കോടതിയിലെത്തിയതെന്നും ഉഷാ സാലി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group