സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ആകാശ് തില്ലങ്കേരി മട്ടന്നൂർ കോടതിയിൽ കീഴടങ്ങി

Spread the love

സ്വന്തം ലേഖകൻ

മട്ടന്നൂർ: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ പ്രതിയായ ആകാശ് തില്ലങ്കേരി മട്ടന്നൂർ കോടതിയിൽ കീഴടങ്ങി. മട്ടന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് വെള്ളിയാഴ്ച്ച വൈകുന്നേരം കീഴടങ്ങിയത്.

സ്ത്രീത്വത്തെ അവഹേളിച്ചുവെന്നു ചൂണ്ടിക്കാട്ടി മന്ത്രി എം ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയും മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയംഗവുമായ ശ്രീലക്ഷ്മി നൽകിയ പരാതിയിലാണ് മട്ടന്നൂർ പോലീസ് കേസെടുത്തത്. ജാമ്യമില്ലാ കുറ്റമാണ് പോലീസ് ചുമത്തിയതെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച്ച രാവിലെ മുതൽ ഒളിവിൽ കഴിയുകയായിരുന്ന ആകാശ് തില്ലങ്കേരി കീഴടങ്ങുമെന്ന അഭ്യൂഹമുണ്ടായിരുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരം നാലുമണിയോടെയാണ് അഭിഭാഷകനൊപ്പം കോടതിയിൽ കീഴടങ്ങിയത്.

വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ആകാശിന്റെ സൃഹുത്തുക്കളും ഇതേ കേസിൽ പ്രതികളുമായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരും മുഴക്കുന്ന് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. ഇവർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.