play-sharp-fill
ഡൽഹി മദ്യനയ അഴിമതി കേസ് : ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യം കോടതി തള്ളി; കെജ്‌രിവാൾ ജയിലിൽ തുടരും

ഡൽഹി മദ്യനയ അഴിമതി കേസ് : ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യം കോടതി തള്ളി; കെജ്‌രിവാൾ ജയിലിൽ തുടരും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി റൗസ്‌ അവന്യൂ കോടതി തള്ളി. ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഏഴുദിവസത്തേക്ക് ജാമ്യം നീട്ടണമെന്നായിരുന്നു കെജ്‌രിവാളിന്റെ ആവശ്യം.


എന്നാൽ ഇത് അം​ഗീകരിക്കാഞ്ഞ കോടതി, കെജ്‌രിവാളിന് വൈദ്യപരിശോധന നടത്താൻ അധികൃതരോട് നിർദേശിക്കുകയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി ജൂൺ 19 വരെ നീട്ടുകയും ചെയ്തു. ഇതോടെ ഡൽഹി മുഖ്യമന്ത്രിക്ക് തിഹാർ ജയിലിൽ തുടരേണ്ടിവരും. അതേസമയം, കെജ്‌രിവാളിന്റെ സ്ഥിരം ജാമ്യത്തിനുള്ള അപേക്ഷ ജൂൺ ഏഴിന് റൗസ്‌ അവന്യൂ കോടതി പരി​ഗണിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ കെജ്‌രിവാളിന് സുപ്രീം കോടതി അനുവദിച്ച ജാമ്യകാലാവധി ജൂണ്‍ ഒന്നിന് അവസാനിച്ചിരുന്നു. തുടർന്ന്, ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ അപേക്ഷ നൽകിയെങ്കിലും സുപ്രീം കോടതി രജിസ്ട്രി സ്വീകരിച്ചിരുന്നില്ല. സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശിച്ചതിനാൽ അപേക്ഷ സ്വീകരിക്കാനാകില്ലെന്നായിരുന്നു അപേക്ഷ നിരസിച്ചുകൊണ്ട് രജിസ്ട്രി വ്യക്തമാക്കിയത്.

ഇതിനുപിന്നാലെയാണ് കെജ്‌രിവാൾ വിചാരണക്കോടതിയായ റൗസ്‌ അവന്യൂ കോടതിയിലെത്തിയത്. എന്നാൽ, ഹർജി പരി​ഗണിക്കുന്നത് കോടതി മാറ്റിയതോടെ ജൂൺ രണ്ടിനുതന്നെ അദ്ദേഹത്തിന് ജയിലിലേക്ക് മടങ്ങേണ്ടിവന്നു. മാർച്ച് 21-ന് ഇ.ഡി. അറസ്റ്റുചെയ്ത കെജ്‌രിവാളിന് തിരഞ്ഞെടുപ്പു പ്രചാരണത്തിനായി മേയ് പത്തിനാണ് സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചത്.