
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനോട് നേരിട്ട് ഹാജരാകണമെന്ന് വിചാരണ കോടതി.
തുടരന്വേഷണ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് ഉണ്ടായിട്ടും കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന പരാതിയിലാണ് നടപടി.
ദിലീപിന്‍റെ ഫോണില്‍ നിന്ന് കോടതിയിലെ ചില വിവരങ്ങള്‍ ലഭിച്ചു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്. ഫോറന്‍സിക് പരിശോധനയ്ക്ക് ഫോണ്‍ അയച്ചപ്പോഴാണ് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കോടതി ജീവനക്കാര്‍ വഴിയാണോ വിവരങ്ങള്‍ ചോര്‍ന്നത് എന്നറിയാനാണ് ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ബൈജു പൌലോസ് ആവശ്യപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഒപ്പ് സഹിതമുള്ള കത്ത് മാധ്യമങ്ങളില്‍ വന്നു. ഈ സാഹചര്യത്തിലാണ് ബൈജു പൌലോസിനോട് നേരിട്ട് ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടത്. ഈ മാസം 12നാണ് കേസ് പരിഗണിക്കുക.
അതേസമയം തനിക്കെതിരെ മാധ്യമ വിചാരണ നടക്കുന്നുവെന്നും ഇത് അവസനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന്റെ ഹർജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.
എന്നാല്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ എം വി നികേഷ് കുമാറിനും റിപ്പോര്‍ട്ടര്‍ ചാനലിനുമെതിരെ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.



