കാഞ്ഞിരപ്പള്ളി കോടതിയിൽ 79ാം സ്വാതന്ത്ര്യദിനമാഘോഷിച്ചു ;ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം : രാജ്യത്തിന്റെ 79ാം സ്വാതന്ത്ര്യ ദിനം കാഞ്ഞിരപ്പള്ളി കോടതിയിൽ സമുചിതമായി ആഘോഷിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബി.ബിജോയ് കോടതി അങ്കണത്തിൽ ദേശീയ പതാക ഉയർത്തി.

മുൻസിഫ് മജിസ്ട്രേട്ട് സ്മിതാ സൂസൻ മാത്യു, ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടുമാരായ കെ.കെ.അശോക്, നിയതാ പ്രസാദ്, പള്ളിക്കത്തോട് ഗ്രാമ ന്യായാധികാരി ഗീതു ഭാസി, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ആർ.ശ്രീകുമാർ, വൈസ് പ്രസിഡണ്ട് സതി സുരേന്ദ്രൻ, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.സുമേഷ് ആൻഡ്രൂസ്, അഭിഭാഷകരായ ജോർജ് കുര്യൻ, എം.എ.ഷാജി, അലക്സ് ജെ എടക്കാട്ട്, ജോസ് സിറിയക്, ജോബി കപ്പിയാങ്കൽ, അനീസ എം,സുജിത് ടി കുളങ്ങര, എം.എ.റിബിൻ ഷാ, ജിജോ എന്നിവർ പ്രസംഗിച്ചു.

കോടതി ഉദ്യോഗസ്ഥർ, അഭിഭാഷക ക്ലാർക്കുമാർ, പാരാ ലീഗൽ വോളണ്ടിയർമാർ പങ്കെടുത്തു.മധുര വിതരണവും നടന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group