play-sharp-fill
ലോക്ക് ഡൗൺ സമയത്ത് ചാരായം വിൽക്കാൻ ശ്രമിച്ച കേസ്;  പ്രതിയെ   വെറുതെ വിട്ട് കോട്ടയം അഡീഷണൽ സെക്ഷൻസ് കോടതി !

ലോക്ക് ഡൗൺ സമയത്ത് ചാരായം വിൽക്കാൻ ശ്രമിച്ച കേസ്; പ്രതിയെ വെറുതെ വിട്ട് കോട്ടയം അഡീഷണൽ സെക്ഷൻസ് കോടതി !

സ്വന്തം ലേഖകൻ

കോട്ടയം: ലോക്ക് ഡൗൺ സമയത്ത് ചാരായം വാറ്റി വിൽക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ കോട്ടയം അഡീഷണൽ സെക്ഷൻസ് കോടതി വെറുതെ വിട്ടു.

തിരുവാർപ്പ് സ്വദേശി ജോസ് മോനായിയെയാണ് കോടതി വെറുതെ വിട്ടത്. 120 ലിറ്റർ കോടയും ഒന്നര ലിറ്റർ ചാരായവുമായി എക്സൈസ് ജോസിനെ പിടികൂടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അബ്കാരി നിയമപ്രകാരമെടുത്ത കേസിലാണ്
വിചാരണ നടത്തി ജോസ് നിരപരാധിയാണെന്ന് കണ്ട് കോടതി വെറുതെ വിട്ടത് .

ജില്ലയിൽ ഏറ്റവുമധികം കോടയും മറ്റു ഉപാധികളും കണ്ടെടുന്ന കേസാണിത്. കോട്ടയം അഡീഷണൽ സെക്ഷൻസ് ജഡ്ജി സിന്ധു തങ്കമാണ് പ്രതിയെ വെറുതെ വിട്ടത്.

പ്രതി ഭാഗത്തുനിന്ന് 8 സാക്ഷികളും 12 രേഖകളും ഹാജരാക്കി. തെളിവുകളിലെ പോരായ്മ കണ്ടെത്തിയാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഡ്വക്കേറ്റ് വിവേക് മാത്യു വർക്കി കോടതിയിൽ ഹാജരായി.