video
play-sharp-fill

മേയ് 7 മുതൽ 12 വരെ; ഉദ്യോഗാർഥികളും വിദ്യാർഥികളും മറക്കരുത് ഈ തീയതികൾ; വിവിധതരം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു;  ഉടൻ അപേക്ഷിക്കാം

മേയ് 7 മുതൽ 12 വരെ; ഉദ്യോഗാർഥികളും വിദ്യാർഥികളും മറക്കരുത് ഈ തീയതികൾ; വിവിധതരം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഉടൻ അപേക്ഷിക്കാം

Spread the love

കൊച്ചി: പാലക്കാട് ഐഐടിയിൽ മാത്‌സ് സമ്മർ ട്രെയ്നിങ്
പാലക്കാട് ഐഐടിയിൽ മാത്തമാറ്റിക്സ് സമ്മർ ട്രെയ്നിങ് പ്രോഗ്രാമിലേക്ക് മാത്‌സ് പ്രധാന വിഷയമായി ബിഎസ്‌സി, ഇന്റഗ്രേറ്റഡ് ബിഎസ്–എംഎസ് രണ്ടു വർഷം പൂർത്തിയാക്കിയവർക്ക് 7 വരെ അപേക്ഷിക്കാം. math-iitpkd.github.io/stp2025/എയിംസിൽ നഴ്സിങ്
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ബിഎസ്‌സി നഴ്സിങ് ഓണേഴ്സ്/ ബിഎസ്‌സി നഴ്സിങ് പോസ്റ്റ് ബേസിക്/ ബിഎസ്‌സി പാരാമെഡിക്കൽ/ എംഎസ്‌സി നഴ്സിങ്/ എം ബയോടെക്നോളജി/ എംഎസ്‌സി പ്രോഗ്രാമുകൾക്ക് ബേസിക് റജിസ്ട്രേഷൻ 7 വരെ നടത്താം. aiimsexams.ac.in
ഐഐഎസ്ടിയിൽ പിഎച്ച്ഡി
തിരുവനന്തപുരം വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഹ്യുമാനിറ്റീസ് ഉൾപ്പെടെ 7 വകുപ്പുകളിൽ പിഎച്ച്ഡി പ്രവേശനത്തിന് 7 വരെ അപേക്ഷിക്കാം. admission.iist.ac.in

എംഎസ‌്സി ഹോസ്‌പിറ്റാലിറ്റി
നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജിയുടെ എംഎസ‌്സി ഹോസ്‌പിറ്റാലിറ്റി അ‍ഡ്മിനിസ്ട്രേഷൻ കോഴ്സിന് ഇതേ വിഷയത്തിൽ ബിരുദവും 2 വർഷത്തെ തൊഴിൽ പരിചയവുമുള്ളവർക്ക് ഡയറക്ട് അഡ്മിഷൻ രീതിയിൽ 7 വരെ അപേക്ഷിക്കാം. nchm.nic.in
ഇന്ത്യൻ നോള‍ജ് സിസ്റ്റം & മെന്റൽ ഹെൽത്ത് പിജി, പിഎച്ച്ഡി
ഐഐടി മണ്ഡിയുടെ ഇന്ത്യൻ നോള‍ജ് സിസ്റ്റം & മെന്റൽ ഹെൽത്ത് ആപ്ലിക്കേഷൻസ് സെന്ററിൽ എംഎ, എംഎസ് റിസർച്/പിഎച്ച്ഡി, എംടെക് റിസർച്/പിഎച്ച്ഡി/ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾക്ക് 7 വരെ റജിസ്റ്റർ ചെയ്യാം. iitmandi.ac.in
തിരുപ്പതി ഐസറിൽ ഗവേഷണം
തിരുപ്പതി ഐസറിൽ പിഎച്ച്ഡി പ്രവേശനത്തിന് 7 വരെ അപേക്ഷിക്കാം. www.iisertirupati.ac.in
വെല്ലൂരിൽ ഫെലോഷിപ്
വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളജിൽ ആക്സിഡന്റ് & എമർജൻസി മെഡിസിൻ, അഡ്വാൻസ്ഡ് ജനറൽ ഡെന്റിസ്ട്രി, പാലിയേറ്റീവ് മെഡിസിൻ, ലേസർ ഡെന്റിസ്ട്രി സ്പെഷ്യൽറ്റി സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്കും 7 വരെ അപേക്ഷിക്കാം. admissions.cmcvellore.ac.in
എംടെക്, എംആർക്, എംപ്ലാൻ
കേരള സാങ്കേതിക സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എൻജിനീയറിങ് കോളജുകളിലെ എംടെക്, എംആർക്, എംപ്ലാൻ പ്രവേശനത്തിന് 7 വരെ അപേക്ഷിക്കാം. dtekerala.gov.in

മേയ് 8
എംഡിസ് ഇന്റഗ്രേറ്റഡ് പ്രോഡക്ട് ഡിസൈൻ
കാഞ്ചീപുരം ഐഐഐടിഡിഎമ്മിൽ എംഡിസ് ഇന്റഗ്രേറ്റഡ് പ്രോഡക്ട് ഡിസൈൻ പ്രോഗ്രാമിന് 8 വരെ അപേക്ഷിക്കാം. iiitdm.ac.in
മേയ് 9
പ്ലസ്ടു കഴിഞ്ഞ് എംഎസ്‌സി
അണുശക്തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭുവനേശ്വറിലെ നൈസർ, മുംബൈ യുഎം–ഡിഎഇ സിഇബിഎസ് എന്നീ സ്ഥാപനങ്ങളിലെ 5 വർഷ സംയോജിത എംഎസ്‌സി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപ്പരീക്ഷയായ നെസ്റ്റിന് 9 വരെ റജിസ്റ്റർ ചെയ്യാം. nestexam.in
ഡിഫൻസ് ഇൻസ്‌റ്റിറ്റ്യൂട്ടിൽ എംടെക്
പുണെ ഡിഫൻസ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജിയിൽ സ്വാശ്രയ എംടെക് പ്രോഗ്രാമുകൾക്ക് 9 വരെ റജിസ്റ്റർ ചെയ്യാം. diat.ac.in
ക്വാണ്ടം സയൻസിൽ പിഎച്ച്ഡി
ഐഐടി മണ്ഡി ക്വാണ്ടം സയൻസ് & ടെക്നോളജീസിൽ പിഎച്ച്ഡിക്ക് 9 വരെ അപേക്ഷിക്കാം. iitmandi.ac.in

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐഐഐടി കോട്ടയം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കോട്ടയത്തിന്റെ പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് 9 വരെ റജിസ്റ്റർ ചെയ്യാം. iiitkottayam.ac.in
കേരളയിൽ എംബിഎ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള എംബിഎ സായാഹ്ന കോഴ്സിന് 9 വരെ റജിസ്റ്റർ ചെയ്യാം. admissions.keralauniversity.ac.in
കെമാറ്റ് രണ്ടാം സെഷൻ
എംബിഎ പ്രവേശനത്തിനുള്ള കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് രണ്ടാം സെഷൻ 9 ന് വൈകിട്ട് 4 വരെ റജിസ്റ്റർ ചെയ്യാം. cee.kerala.gov.in/kmatonlineS22025/
മേയ് 10
നാഷനൽ സ്കൂൾ ഓഫ് ഡ്രാമ
നാഷനൽ സ്കൂൾ ഓഫ് ഡ്രാമ ന്യൂഡൽഹിയിൽ 3 വർഷത്തെ ഡിപ്ലോമ ഇൻ ഡ്രമാറ്റിക്സിനും പ്രാദേശിക കേന്ദ്രങ്ങളിൽ നടത്തുന്ന ഒരു വർഷത്തെ ആക്ടിങ്, ഡ്രമാറ്റിക് ആർട്ട്, ഇന്ത്യൻ ക്ലാസിക്കൽ തിയറ്റർ, തിയറ്റർ ഇൻ എജ്യുക്കേഷൻ എന്നീ 4 സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും, ‘തിയറ്റർ ഇൻ എജ്യുക്കേഷൻ & ഡ്രാമ ഇൻ ഇൻ എജ്യുക്കേഷൻ’ എന്ന 3 മാസ കോഴ്സിനും 10 വരെ അപേക്ഷിക്കാം. nsd.gov.in
ഭാരതേന്ദു അക്കാദമി
ഭാരതേന്ദു അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്സ്, ലക്നൗവിന്റെ രണ്ടു വർഷത്തെ മാസ്റ്റർ ഇൻ ഡ്രമാറ്റിക് ആർട്സ് പ്രവേശനത്തിന് 10 വരെ അപേക്ഷിക്കാം. bnalko.in

ഇംഗ്ലിഷ് ഫോർ കമ്യൂണിക്കേഷൻ
കേരള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷ് നടത്തുന്ന പിജി ഡിപ്ലോമ ഇൻ ഇംഗ്ലിഷ് ഫോർ കമ്യൂണിക്കേഷൻ പാർട്ട് ടൈം സായാഹ്ന കോഴ്സിന് 10 വരെ റജിസ്റ്റർ ചെയ്യാം. യോഗ്യത: ബിരുദം. pgdec.keralauniversity.ac.in
കേരളയിൽ പിജി
കേരള സർവകലാശാല ടീച്ചിങ് ഡിപ്പാർട്മെന്റുകളിലെ പിജി പ്രവേശനത്തിന് റജിസ്റ്റർ ചെയ്യാനുള്ള സമയം 10 വരെ നീട്ടി. admissions.keralauniversity.ac.in/css2025/കേരളയിൽ നാലു വർഷ ബിരുദം
കേരള സർവകലാശാലയുടെ ടീച്ചിങ് ഡിപ്പാർട്മെന്റുകളിൽ നാലു വർഷ ബിരുദ (ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ ഓണേഴ്സ് വിത് റിസർച്) പ്രവേശനത്തിന് 10 വരെ റജിസ്റ്റർ ചെയ്യാം. admissions.keralauniversity.ac.in/cssug2025/

മേയ് 11
ജിപ്മർ
പുതുച്ചേരി ജിപ്മറിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്, പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് 11 വരെ അപേക്ഷിക്കാം. jipmer.edu.in
മേയ് 12
വസ്‌ത്രനിർമാണത്തിലും ഫാഷനിലും ബിവോക്
ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള അപ്പാരൽ ട്രെയ്നിങ് ആൻഡ് ഡിസൈൻ സെന്ററുകളിൽ 3 വർഷ ബിവോക് ഇൻ അപ്പാരൽ മാനുഫാക്‌ചറിങ് ആൻഡ് ഒൻട്രപ്രനർഷിപ്, ബിവോക് ഇൻ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയ്ൽ പ്രോഗ്രാമുകൾക്ക് 12 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു. atdcindia.co.in/about-bvoc-degree-programmes/