
സ്വന്തം ലേഖിക
കോട്ടയം: പങ്കാളിയെ കൈമാറിയ കേസില്‍ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കാൻ ശ്രമിച്ച നിലയില്‍ കണ്ട യുവതിയുടെ ഭര്‍ത്താവ് മരിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ഇയാള്‍ മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ മാസം 19ന് വീട്ടുമുറ്റത്ത് വെട്ടേറ്റ് കമിഴ്ന്നുകിടന്ന നിലയിലായിരുന്നു യുവതിയെ കണ്ടത്. കൊലനടത്തിയ അന്ന് വൈകിട്ടുതന്നെ പങ്കാളിയെ കൈമാറിയ കേസില്‍ പ്രതിയായ ഷിനോ വിഷം കഴിച്ച് അവശനിലയില്‍ ചങ്ങനാശേരിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
വിവരമറിഞ്ഞ് പൊലീസ് സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ആരോഗ്യസ്ഥിതി മെച്ചപ്പെടുമ്പോള്‍ കേസില്‍ ചോദ്യം ചെയ്യാനായിരുന്നു ശ്രമം. ഇതിനിടെ ഇന്ന് പുലര്‍ച്ചെ ആരോഗ്യം മോശമായി പ്രതി മരിച്ചു.