വൈദ്യുതി വയർ കാലിൽ ചുറ്റിയ ശേഷം പ്ലഗിന്റെ സ്വിച്ച് ഓൺ ചെയ്ത നിലയിൽ ; എറണാകുളം വൈപ്പിനിൽ വയോധികരായ ദമ്പതികളെ വീട്ടിനുള്ളിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Spread the love

എറണാകുളം : വൈപ്പിനിൽ ഭാര്യയെയും ഭർത്താവിനെയും വീടിനുള്ളിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

എളംകുന്നപ്പുഴ സ്വദേശികളായ സുധാകരൻ(75), ഭാര്യ ജിജി ഭായി (70) എന്നിവരാണ് മരിച്ചത്. വൈദ്യുതി വയർ സുധാകരന്റെ കാലിൽ ചുറ്റിയ ശേഷം പ്ലഗിന്റെ സ്വിച്ച് ഓൺ ചെയ്ത നിലയിലായിരുന്നു. ഭർത്താവിന്റെ ദേഹത്ത് കിടക്കുന്ന നിലയിലായിരുന്നു ജിജിയുടെ മൃതദേഹം.

രണ്ട് ദിവസം മുൻപാണ് ആത്മഹത്യ ചെയ്‌തതെന്നാണ് നിഗമനം. ഇരുവരെയും വീടിന് പുറത്തേക്ക് കാണാത്തതിനെ തുടർന്നാണ് പരിശോധന നടത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന്റെ വാതിൽ കയർ ഉപയോഗിച്ച് കെട്ടിവെച്ച നിലയിലായിരുന്നു. വാടക വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന.