തൊടുപുഴ ഉടുമ്പന്നൂരിൽ വാടകയ്ക്കെടുത്ത വീട്ടിൽ യുവാവും യുവതിയും മരിച്ച നിലയില്‍ ; യുവതിയുടെ മൃതദേഹം മുറിയിലും യുവാവിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്

Spread the love

തൊടുപുഴ : ഉടുമ്പന്നൂരിൽ വീടിനുള്ളില്‍ യുവാവും യുവതിയും മരിച്ച നിലയില്‍ കണ്ടെത്തി. ഉടുമ്പന്നൂര്‍ സ്വദേശി ശിവഘോഷ്, പാറത്തോട് സ്വദേശി മീനാക്ഷി എന്നിവരാണ് മരിച്ചത്.

യുവാവ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു ശിവഘോഷിന്റെ മൃതദേഹം. യുവതി മുറിയില്‍ മരിച്ച നിലയിലുമായിരുന്നു.