മൃതദേഹങ്ങൾക്ക് അരികിൽ സിറിഞ്ച് ; ഈരാറ്റുപേട്ട പനക്കൽപാലത്ത് ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി , അന്വേഷണം ആരംഭിച്ച് പോലീസ്

Spread the love

ഈരാറ്റുപേട്ട : പനക്കൽ പാലത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം സ്വദേശികളായ വിഷ്ണു രശ്മി എന്നിവരാണ് മരിച്ചത്.

രശ്മി സ്വകാര്യ ഹോസ്പിറ്റലിലെ നേഴ്സാണ്, ഇന്ന് ഹോസ്പിറ്റലിൽ ജോലിക്ക് എത്താത്ത തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഇരുവരെയും പനക്കൽ പാലത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ടുപേരുടെയും മൃതദേഹം മുറുക്കിളിലാണ് കണ്ടെത്തിയത്, മൃതദേഹത്തിന് സമീപത്തു നിന്നായി ഒരു സിറിഞ്ചും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ ആണോ എന്ന് സംശയം  ഉയരുകയാണ്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group