മഞ്ചേശ്വരം കടമ്പാറിൽ ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

Spread the love

കാസർകോട് :  മഞ്ചേശ്വരം കടമ്പാറിൽ ബ്ലേഡ് മാഫിയയുടെ ഭീഷണിയെ  തുടർന്ന്  ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കി.

video
play-sharp-fill

പെയിന്റിങ് ജോലി ചെയ്യുന്ന അജിത്ത് (35), വൊർക്കാടി ബേക്കറി ജംക്‌ഷനിലെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്ന ശ്വേത (27) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് ഇവർ വിഷം കഴിച്ചത്. ഇരുവരും ഇന്ന് പുലർച്ചെ ദേർളക്കട്ടയിലെ ആശുപത്രിയാണ് മരിച്ചത്.

സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പ്രാഥമിക വിവരം. ഇന്നലെ ഇവരുടെ വീട്ടിൽ ബ്ലേഡ് മാഫിയ സംഘം എത്തി ഭീഷണിപ്പെടുത്തിയതായി നാട്ടുകാർ പറയുന്നു, ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ചേശ്വരം പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തുകയാണ്. ദമ്പതികൾക്ക് 3 വയസ്സുള്ള ഒരു മകനുണ്ട്.