“കപ്പിള്‍സ് കഫെ” ; കമിതാക്കള്‍ക്ക് സ്വകാര്യമായി സല്ലപിക്കാൻ തലസ്ഥാനത്തൊരിടം ; പ്രവർത്തന സമയം രാവിലെ ഒൻപത് മുതല്‍ വൈകിട്ട് ആറുവരെ ; രണ്ട് മണിക്കൂർ ഒന്നിച്ചിരിക്കാനും ഓരോ ചോക്ലേറ്റ് ഷെയ്ക്ക് ആസ്വദിച്ച്‌ കഴിക്കാനും ചിലവ് 300 രൂപ മാത്രം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: വെയിലും മഴയുമേല്‍ക്കാതെ കമിതാക്കള്‍ക്ക് സ്വകാര്യമായി ഒന്നിച്ചിരിക്കാൻ തലസ്ഥാനത്തൊരിടം. നഗരത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ് പത്ത് കിലോമീറ്റർ അപ്പുറത്ത് പ്രാവച്ചമ്ബലത്താണ് കപ്പിള്‍സ് കഫെ എന്ന പേരില്‍ തികച്ചും എക്സ്ക്ലൂസീവായി ഇങ്ങനെയൊരു കേന്ദ്രം വരുന്നത്.

പേരുപോലെ കമിതാക്കള്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനം. രണ്ട് മണിക്കൂർ ഒന്നിച്ചിരിക്കാനും ഓരോ ചോക്ലേറ്റ് ഷെയ്ക്ക് ആസ്വദിച്ച്‌ കഴിക്കാനും 300 രൂപ മാത്രമാണ് ചിലവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഴയ ഇൻ്റർനെറ്റ് കഫേകളുടെ മാതൃകയില്‍ ക്യാബിനുകളാക്കി തിരിച്ചാണ് സജ്ജീകരണം. ഒരു ചെറുമേശയും ബഞ്ചുമാണ് ഓരോന്നിലും ഉള്ളത്. ഇത്തരം പത്ത് ക്യാബിനുകളാണ് ഇവിടെയുള്ളത്. കഫേ എന്നാണ് പേരെങ്കിലും കഴിക്കാനായി രണ്ടിനം ഷെയ്ക്കുകള്‍ മാത്രമാണ് തല്‍ക്കാലം ഉണ്ടാകുക. ഇതും കഴിച്ചിരിക്കുമ്ബോള്‍ സമയം കടന്നുപോയാലും പ്രശ്നമില്ല. ഫീസ് അതിന് അനുസരിച്ച്‌ നല്‍കിയാല്‍ മതിയാകും.

രാവിലെ ഒമ്ബത് മുതല്‍ വൈകിട്ട് ആറുവരെയാണ് സാധാരണ പ്രവർത്തന സമയം. അതിന് ശേഷവും ഇരിക്കണമെന്നുള്ളവർക്ക് രാത്രി പത്തുവരെ പ്രത്യേക നിരക്കില്‍ അതിനും സൗകര്യം നല്‍കും. ഫോണില്‍ വിളിച്ചാല്‍ മുൻകൂട്ടി ബുക്കുചെയ്യാനും സൌകര്യമുണ്ട്.

പ്രാവച്ചമ്ബലം സ്വദേശിയായ വിപിൻ മോഹനാണ് സംരംഭത്തിന് പിന്നില്‍. തൻ്റെ വീടിൻ്റെ മുകള്‍നിലയില്‍ തന്നെയാണ് വേറിട്ട ബിസിനസ് ഒരുക്കുന്നത്. മുൻ മാതൃകകളൊന്നുമില്ല, പ്രവാസിയായിരുന്ന തനിക്ക് മുമ്ബ് പ്രണയിനി ഉണ്ടായിരിക്കെ സ്വകാര്യത വളരെയേറെ ആഗ്രഹിച്ചിരുന്നു. അന്നതിന് വഴിയുണ്ടായില്ല. ഇത്തരം അനുഭവങ്ങള്‍ മനസില്‍ വച്ചാണ് പുതിയ ബിസിനസ് പ്ലാൻ ഒരുക്കിയതെന്ന് വിപിൻ മോഹൻ പറയുന്നു. നിലവില്‍ പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് കഫെയില്‍ പ്രവേശനം അനുവദിക്കുക.