സ്വന്തം ലേഖിക
തിരുവനന്തപുരം: സദാചാരഭീതിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച കുഞ്ഞ് വീണ്ടും മാതാപിതാക്കളുടെ കൈകളിലേക്ക്.
സംഭവത്തില്‍ ഡിഎന്‍എ പരിശോധനാ ഫലം അനുകൂലമായതോടെ കുഞ്ഞിനെ അമ്മയ്ക്ക് കൈമാറുകയായിരുന്നു.
ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ ആയിരുന്നു കുട്ടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹത്തിന് മുന്‍പ് ഗര്‍ഭം ധരിച്ചുണ്ടായ കുഞ്ഞിനെ മാതാപിതാക്കള്‍ ഉപേക്ഷിക്കുകയായിരുന്നു. വിവാഹം നടക്കുമ്പോള്‍ യുവതി എട്ടു മാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് ഇരുവരും തിരുവനന്തപുരത്ത് വാടക വീടെടുത്തു താമസമാക്കി.
മേയില്‍ പ്രസവിച്ചു. ജൂലൈ 17ന് കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കുകയായിരുന്നു. അതിനുശേഷം കടുത്ത മാനസികസമ്മര്‍ദം അനുഭവിച്ച ദമ്പതികള്‍ ഒടുവില്‍ കുഞ്ഞിനെ വീണ്ടെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രണയകാലത്തെ ഗര്‍ഭം ഒളിപ്പിച്ചു വിവാഹിതരായ യുവാവും യുവതിയും സമൂഹത്തിന്റെ മുന്നില്‍ നാണക്കേടു ഭയന്നാണു കുഞ്ഞിനെ ഉപേക്ഷിച്ചത്. വിവാഹത്തിനു മുന്‍പ് ഗര്‍ഭം ധരിച്ചതു വീട്ടുകാരും നാട്ടുകാരും എങ്ങനെ സ്വീകരിക്കുമെന്ന പേടിയില്‍ പ്രസവം രഹസ്യമാക്കി വയ്ക്കുകയും കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്തതെന്നു കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
ദത്തു നടപടികള്‍ രണ്ടു ദിവസത്തിനുള്ളില്‍ തുടങ്ങാനിരിക്കെയാണു കുട്ടിയെ തിരികെ കിട്ടാനുള്ള മാതാപിതാക്കളുടെ ശ്രമം പുറത്തുവന്നത്. രണ്ടു ദിവസം കഴിഞ്ഞാല്‍ ‘ലീഗലി ഫ്രീ ഫോര്‍ അഡോപ്ഷന്‍’ എന്ന വിഭാഗത്തിലേക്കു കുഞ്ഞ് മാറിയേനെയെന്ന് സിഡബ്ല്യുസി അധ്യക്ഷ ഡിസംബര്‍ ഒന്നിന് പറഞ്ഞിരുന്നു.