
ക്ഷേത്രം പണിയാൻ സ്ഥലം വിട്ടുകൊടുത്തില്ലെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് ദമ്പതികള്‍ക്ക് നേരെ മര്‍ദനം
തിരുവനന്തപുരം: ക്ഷേത്രം പണിയാൻ സ്ഥലം വിട്ടുകൊടുക്കുന്നില്ലെന്ന് ആരോപിച്ച് ദമ്ബതികള്‍ക്ക് നേരെ ആക്രമണം. മലയൻകീഴ് സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവർക്കാണ് മർദനമേറ്റത്.
അനീഷിനും ആര്യയ്ക്കും കരിക്കകം പമ്ബ് ഹൗസിന് സമീപം 10 സെന്റ് സ്ഥലമുണ്ട്. അതില്‍ 3 സെന്റ് വിട്ടുകൊടുക്കണമെന്ന് ഒരു സംഘം ആവശ്യപ്പെട്ടു. സ്ഥലം വില്‍ക്കുന്നതിനെക്കുറിച്ച് അനീഷും ആര്യയും ചിന്തിച്ചിരുന്നില്ല. മൂന്ന് സെന്റായി വിട്ടുനല്‍കില്ലെന്നും പത്ത് സെന്റ് മാർക്കറ്റ് വിലയ്ക്ക് നല്‍കാമെന്നും പറഞ്ഞു. ഇത് സ്വീകാര്യമല്ലാതിരുന്ന സംഘം തൊട്ടടുത്ത ദിവസം അനീഷിന്റെ അനുവാദമില്ലാതെ സ്ഥലത്ത് അതിക്രമിച്ച് കയറി ഒരു വിളക്ക് വച്ചു.
തന്റെ ഭൂമിയില്‍ കയറിയത് ചൂണ്ടിക്കാട്ടി അനീഷ് ഇക്കഴിഞ്ഞ പതിമൂന്നാം തിയതി പേട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എതിർകക്ഷികള്‍ക്ക് വക്കീല്‍ നോട്ടീസും നല്‍കിയിരുന്നു. ഇതൊന്നും വകവയ്ക്കാതെ വീണ്ടും അതിക്രമച്ചു കയറി വിളക്കുവച്ചു. സംഭവം ആവർത്തിക്കാതിരിക്കാൻ ഗേറ്റ് സ്ഥാപിക്കാൻ അനീഷും ആര്യയും സ്ഥലത്ത് എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെളിവിനായി വിഡിയോയെടുക്കാൻ ശ്രമിച്ചപ്പോള്‍ പ്രകോപിതരായ സംഘം അനീഷിനെയും ആര്യയെയും പിടിച്ചുതള്ളുകയും മർദിക്കുകയും ചെയ്തു. കഴക്കൂട്ടം സ്വദേശിയായ രാജേന്ദ്രൻ എന്നയാളുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നാണ് പരാതി. സംഭവത്തില്‍ പേട്ട പൊലീസ് കേസെടുത്തു.