വീടിന് സമീപം ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി ; ഭർത്താവ് തൂങ്ങിമരിച്ച നിലയിലും ഭാര്യ കുളത്തിൽ മരിച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത് ; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്ന് സൂചന

Spread the love

കൊല്ലം: കായംകുളത്ത് വീടിന് സമീപം ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൃഷ്ണപുരം കൊച്ചുമുറി വാലയ്യത്ത് വീട്ടിൽ സുധൻ (60) ഭാര്യ സുഷമ (54) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സുധനെ തൂങ്ങിമരിച്ച നിലയിലും ഭാര്യ സുഷമയെ കുളത്തിൽ മരിച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. വീടിനു സമീപത്തെ പുളി മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു സുധന്റെ മൃതദേഹം.

ഭാര്യയെ കൊലപ്പെടുത്തി കുളത്തിൽ തള്ളിയ ശേഷം സുധൻ ആത്മഹത്യ ചെയ്തെന്നാണ് സൂചന. സുഷമയെ കാണാനില്ലെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വൈകുന്നേരത്തോടെ സമീപത്തെ കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group