മിഷൻ 2025 കൗണ്ട് ഡൗൺ : തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനോടാനുബന്ധിച്ച് പാർട്ടി ഓഫീസുകളിൽ കൗണ്ട്ഡൗൺ ക്ലോക്ക് സ്ഥാപിച്ച് ബിജെപി

Spread the love

കോട്ടയം : തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് പോരാട്ടത്തിന് സമയം എണ്ണി കാത്തിരുന്ന് ബി ജെ പി പ്രവർത്തകർ.

ഇതിന്റെ ഭാഗമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പാർട്ടി ഓഫീസിൽ കൗൺഡൗൺ ക്ളോക്ക് സ്ഥാപിച്ചു.

സജീവ പ്രവർത്തന രംഗത്തേയ്ക്ക് ബിജെപി പ്രവർത്തകർ ഇറക്കണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിഷൻ 2025 കൗണ്ട് ഡൗൺ, ഇനി 100 ദിവസം – എന്ന മുദ്രാവാക്യവുമായാണ് കൗണ്ട് ഡൗൺ ക്ളോക്ക് സ്ഥാപിച്ചത്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്കുള്ള കൗണ്ട് ഡൗൺ ക്ലോക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് കോട്ടയം വെസ്റ്റ് ജില്ലാ ഓഫീസിൽ സ്വിച്ച് ഓൺ ചെയ്തത്.

തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിനായി പ്രവർത്തകരുടെ ആവേശം വർധിപ്പിക്കുന്ന രീതിയിൽ എല്ലാ സംഘടനാ ജില്ലാ ഓഫീസുകളിലും ഇത്തരത്തിൽ കൗണ്ട് ഡൗൺ ക്ലോക്ക് സ്ഥാപിക്കാനാണ് ബിജെപി തീരുമാനം.