കോട്ടയം ജില്ലയിലെ കേരള പോലീസിൻ്റെ ഫാമിലി കൗൺസലിംഗ് സെന്ററുകളിൽ കൗൺസലർ നിയമനം നടത്തുന്നു; ഒഴിവുകൾ 3; ഉടൻ അപേക്ഷിക്കു

Spread the love

കോട്ടയം: ജില്ലയിൽ പോലീസ് സബ് ഡിവിഷനുകളിൽ പ്രവർത്തിച്ചു വരുന്ന കേരള പോലീസിൻ്റെ ഫാമിലി കൗൺസിലിങ് സെന്ററുകളിലേക്ക് 3 ഫാമിലി കൌൺസിലർമാരുടെ താൽക്കാലിക ഒഴിവുകളിൽ നിയമനം നടത്തുന്നു.

സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും, കൌൺസിലിംഗിൽ രണ്ടു വർഷത്തെ പ്രവർത്തന പരിചയവുമുളള വനിത ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു .

അപേക്ഷകൾ ബയോഡാറ്റ. സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 21-10-2025 ന് വൈകുന്നേരം 5 മണിക്ക് മുൻപായി കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ നേരിട്ടോ [email protected] [email protected] എന്ന e mail അഡ്രെസ്സിലോ സമർപ്പിക്കാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group