കോട്ടയം : മുട്ടമ്പലത്ത് നഗരസഭയുടെ ഭൂമി കൈയ്യേറി കോൺഫിഡന്റ് ഗ്രൂപ്പ് നിർമ്മിച്ച ഫ്ലാറ്റ് പൊളിപ്പിച്ച് മുട്ടമ്പലം കൗൺസിലർ പി ഡി സുരേഷ് കുമാറും സംഘവും.
2011- ൽ സണ്ണി കലൂർ കൗൺസിലറായിരുന്ന സമയത്താണ് മുട്ടമ്പലം റെയിൽവേ അടിപ്പാതയോട് ചേർന്നുള്ള മാറാട് തോട് കയ്യേറി ഇക്കൂട്ടർ മതിൽ കെട്ടിയത് , അന്ന് അത് പി ഡി സുരേഷ് കുമാറും 19ാം വാർഡ് കൗൺസിലറായിരുന്ന രാജം ജി നായരും ചേർന്ന് പൊളിച്ചുകളയിപ്പിക്കുകയായിരുന്നു.
അന്ന് മറ്റ് കൗൺസിലർമാർ ആരും തന്നെ കയ്യേറ്റം സംബന്ധിച്ച് യാതൊരു നടപടിയും എടുത്തിരുന്നില്ല,

Whatsapp Group 1 | Whatsapp Group 2 |Telegram Group
അനധികൃത കയ്യേറ്റത്തിനെതിരെ കൗൺസിലറായ പി ഡി സുരേഷ് 2011 മുതൽ നടത്തിയ ശ്രമങ്ങൾ ഏതാണ്ട് 75% ത്തോളം ഇപ്പോൾ ഫലം കണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം താലൂക്ക് സർവ്വേ ഓഫീസിൽ നിന്നും വന്ന ടീം കയ്യേറ്റം സംബന്ധിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിൽ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഫ്ലാറ്റ് ഇരിക്കുന്ന സ്ഥലം അളന്ന് തിരിച്ച് കല്ലിടുകയും മുനിസിപ്പാലിറ്റി വക ഭൂമി എന്ന ബോർഡും സ്ഥാപിക്കുകയും ചെയ്തു.
കോൺഫിഡന്റ് ഗ്രൂപ്പിൽ നിന്നും നഗരസഭാ ഭൂമി തിരിച്ചുപിടിക്കാൻ നിയമപരമായ കാര്യങ്ങളിൽ മുൻകയ്യെടുത്തും ഇതിനാവശ്യമായ തുക ചിലവാക്കിയും ഒരു പരാതിക്കാരനെന്ന നിലയിൽ കൗൺസിലർ സുരേഷിനൊപ്പം കൂടെ നിന്ന മുട്ടമ്പലം സെൻട്രൽ റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി സന്തോഷ് പി വർഗീസ്, മുനിസിപ്പാലിറ്റി ജീവനക്കാർ, ഇറിഗേഷൻ ജീവനക്കാർ നാട്ടുകാർ എന്നിവർക്ക് കൗൺസിലർ നന്ദി പറഞ്ഞു.
മാറാടുതോട് പൂർവസ്ഥിതിയിൽ ആക്കുന്നതിന് ഏതറ്റംവരെയും പോകുമെന്നും അതിനുള്ള ശ്രമങ്ങളിൽ ഇനിയും നാട്ടുകാരുടെ സഹായം ഉണ്ടാകണമെന്നും പതിനെട്ടാം വാർഡ് കൗൺസിലർ സുരേഷ് പി ഡി ( സജി ) പറഞ്ഞു.