play-sharp-fill
കൗൺസിലറെ കുടുക്കാൻ വ്യാജ പോക്‌സോ കേസ്: ചൈൽഡ് ലൈൻ പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു; ജീവിതം തകർക്കുന്ന പോക്‌സോ കേസിൽ നിന്നും കഷ്ടിച്ചു രക്ഷപെട്ട് മറ്റൊരു ഇരകൂടി

കൗൺസിലറെ കുടുക്കാൻ വ്യാജ പോക്‌സോ കേസ്: ചൈൽഡ് ലൈൻ പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു; ജീവിതം തകർക്കുന്ന പോക്‌സോ കേസിൽ നിന്നും കഷ്ടിച്ചു രക്ഷപെട്ട് മറ്റൊരു ഇരകൂടി

സ്വന്തം ലേഖകൻ

ഇടുക്കി: കുട്ടികളെ ലൈംഗിക പീഡനത്തിൽ നിന്നും രക്ഷിക്കുന്നതിനുള്ള പോക്‌സോ കേസുകൾ ഇരുതല മൂർച്ചയുള്ള വാളാണ്. ഈ വാളിന്റെ മൂർച്ചയിൽ ജീവിതം തകർന്ന നിരവധി വ്യക്തികൾ കേരളത്തിലുണ്ട്. ചെറിയ തർക്കങ്ങൾ പോലും കേസുകളിലേയ്ക്കു മാറ്റുന്നതിനായി പോക്‌സോ കേസുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുകയായിരുന്നു. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസ് രജിസ്റ്റർ ചെയ്താൽ നാട്ടിലും വീട്ടിലും വിലയില്ലാത്ത അവസ്ഥയുണ്ടാകും. ഇതിന്റെ നേരിട്ടുള്ള ഉദാഹരണമാണ് ഇപ്പോൾ ഇടുക്കിയിൽ നിന്നും പുറത്തു വരുന്നത്.

ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കൗൺസിലർ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് പോക്‌സോ കേസിന്റെ മറ്റൊരു ദുരുപയോഗം കൂടി പുറത്തു വരുന്നത്. കുട്ടിയെ ഭീഷണിപ്പെടുത്തി പരാതി എഴുതിവാങ്ങിയ ചൈൽഡ് ലൈൻ പ്രവർത്തകൻ എഡ്വിൻരാജിനെതിരെ മൂന്നാർ പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോട്ടം മേഖലയിലെ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മൂന്നാർ നിവാസിയും കുട്ടികളുടെ കൗൺസിലറുമായ പെൺകുട്ടി പീഡിപ്പിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം പൊലീസിന് പരാതി ലഭിച്ചത്.
കുട്ടിയുടെ പരാതി ചൈൽഡ് ലൈൻ പ്രവർത്തകരാണ് മൂന്നാർ പൊലീസിന് കൈമാറിയത്.

സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് പരാതി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. കൗൺസിലറിന്റെ ഭാഗത്തു നിന്നും യാതൊരുവിധ അനിഷ്ട സംഭവങ്ങളും ഉണ്ടായിട്ടില്ലെന്ന് കുട്ടി പൊലീസിന് മൊഴി നൽകി. മാത്രമല്ല ഭീഷണിപ്പെടുത്തിയാണ് ചൈൽഡ് ലൈൻ പ്രവർത്തകൻ എഡ്വിൻരാജ് പരാതി എഴുതിവാങ്ങിയതെന്നും കുട്ടി പറയുന്നു. ഇതോടെയാണ് ഇയാൾക്കെതിരെ കേസെടുത്തത്.

അതേസമയം വനിത കൗൺസിലറിനെതിരെ വ്യാജ പരാതി നൽകിയതിൽ പ്രതിഷേധം ശക്തമാകുകയാണ്. അധ്യാപകർ തമ്മിലുള്ള പ്രശ്‌നങ്ങൾ ചൈൽഡ് ലൈൻ പ്രവർത്തകൻ എഡ്വിൻരാജ് മുതലെടുക്കുകയാണെന്ന് ഓർഗനൈസേഷൻ ഓഫ് സോഷ്യൽ വർക്കേഴ്‌സ് ആന്റ് കൗൺസിലറിന്റെ ഇടുക്കി ജില്ലാ പ്രസിഡന്റ് ആരോപിച്ചു.