കഫ്സിറപ്പ് കഴിച്ച് 24 കുട്ടികൾ മരിച്ച സംഭവം: ഒരാൾ കൂടി പിടിയിൽ

Spread the love

മധ്യപ്രദേശിൽ കഫ്സിറപ്പ് കഴിച്ച് 24 കുട്ടികൾ മരിച്ച സംഭവത്തിൽ ഒരാളെക്കൂടി പ്രത്യേക അന്വേഷക സംഘം അറസ്റ്റ് ചെയ്തു. പ്രതിയായ ഡോ. പ്രവീൺ സോണിയുടെ ഭാര്യ ജ്യോതി സോണിയാണ് അറസ്റ്റിലായത്. നിരവധിപേർക്ക് കഫ്‌സിറപ്പ് വിറ്റ മെഡിക്കൽ ഷോപ്പിന്റെ ഉടമയാണ് ജ്യോതി സോണി.

video
play-sharp-fill

ദുരന്തത്തിലേക്ക് വഴിവച്ച കോൾഡ്രിഫ് കഫ്സ‌ിറപ്പ് നിർമിച്ച തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തെ ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് ഉടമ ജി രംഗനാഥൻ ഉൾപ്പെടെ ഏഴു പേർ ഇതുവരെ അറസ്റ്റിലായി. ശ്രീശൻ ഫാർമ നിർമ്മിക്കുന്ന കോൾഡ്രിഫ് സിറപ്പിലെ വിഷാംശം മൂലമുണ്ടായ വൃക്ക തകരാറാണ് മരണങ്ങൾക്ക് കാരണമെന്നാണ് നിഗമനം.

മധ്യപ്രദേശിൽ ഒക്ടോബർ ആദ്യവാരമാണ് ചുമരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. വൃക്ക സംബന്ധമായ അസുഖങ്ങൾ കാരണമാണ് കുട്ടികൾ മരിച്ചത്. രാജസ്ഥാനിലും സമാന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പിന്നാലെ കോൾഡ്രിഫ് സിറപ്പ് മധ്യപ്രദേശിലും രാജസ്ഥാനിലും നിരോധിക്കുകയും രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന നൽകരുതെന്ന് ആരോ മാർഗനിർദേശം പുറപ്പെടുവിക്കുകയും ചെയ്‌തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group