പരിശീലന പറക്കലിനിടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്നു: പൈലറ്റടക്കം മൂന്നു പേർ മരിച്ചു

Spread the love

 

അഹമ്മദാബാദ്: ഗുജറാത്തിലെ പോർബന്ദർ വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡിൻ്റെ ധ്രുവ് ഹെലികോപ്റ്റർ തകർന്നു വീണു മൂന്നു പേർ മരിച്ചു. ഇതിൽ 2 പേർ പൈലറ്റുമാരാണ്. പരിശീലന പറക്കലിനിടെയാണ് ഹെലികോപ്റ്റർ തകര്‍ന്നത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്.

 

അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ ധ്രുവ് ആണ് അപകടത്തിൽപ്പെട്ടത്. തകർന്നുവീണതിന് പിന്നാലെ ഹെലികോപ്റ്ററിന് തീപിടിക്കുകയായിരുന്നു. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ എയർ എൻക്ലേവിലാണ് അപകടമുണ്ടായത്.

 

കര, നാവിക, വ്യോമ സേനകള്‍ ഉപയോഗിക്കുന്ന എ.എല്‍.എച്ച് ധ്രുവ് ഹെലിക്കോപ്റ്ററുകള്‍ക്ക് രണ്ടു വര്‍ഷം മുമ്പ് ചില സാങ്കേതിക പിഴവുകള്‍ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അന്വേഷണം നടത്തിവരികയാണ്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group