video
play-sharp-fill

നഗരസഭ ജീവനക്കാരോടുള്ള അനീതി സര്‍ക്കാര്‍ അവസാനിപ്പിക്കണം; കേരള മുനിസിപ്പല്‍ ആൻഡ് കോര്‍‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

നഗരസഭ ജീവനക്കാരോടുള്ള അനീതി സര്‍ക്കാര്‍ അവസാനിപ്പിക്കണം; കേരള മുനിസിപ്പല്‍ ആൻഡ് കോര്‍‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജോലിഭാരം കൊണ്ട് പൊറുതിമുട്ടിക്കഴിയുന്ന നഗരസഭ മേഖലയിലെ 578 തസ്തികകള്‍ അപ്രധാനമെന്ന് മുദ്രകുത്തി വെട്ടിക്കുറച്ച നടപടി സര്‍‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

വിലക്കയറ്റം കൊണ്ട് ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ മേല്‍ അധിക നികുതിഭാരം ചുമത്തിയ നടപടി കേരളത്തിലെ സാധാരണക്കാരായ ജീവനക്കാരേയും പൊതുജനങ്ങളേയും കൂടുതല്‍ ദുരിതത്തിലാഴ്‍‍ത്തുവാനേ ഉപകരിക്കുകയുള്ളു എന്നും നഗരസഭ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മറ്റാനുകൂല്യങ്ങളും സര്‍‍ക്കാര്‍ ഏറ്റെടുക്കണം എന്നും തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള മുനിസിപ്പല്‍ & കോര്‍‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കെ എം സി എസ് എ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണയില്‍ സംസ്ഥാന പ്രസിഡന്റ് പി.ഐ. ജേക്കബ്ബ്സൺ അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് കോട്ടയം ജില്ലാ കണ്‍‍വീനര്‍ ഫില്‍‍സണ്‍ മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി.

നഗരസഭ ചെയര്‍‍പേഴ്‍‍സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കൗണ്‍‍സിലര്‍‍മാരായ സാബു മാത്യു, എസ് ജയകൃഷ്ണന്‍, ജയമോള്‍ ജോസഫ്, ഡോ.സോന പി.ആര്‍, റ്റി.സി റോയി, കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലംമ്പിള്ളി, സംഘടനാ നേതാക്കളായ രഞ്ചു കെ മാത്യു, ബിനോയ് എസ്, തങ്കം റ്റി.എ, മുന്‍.ഓര്‍‍ഗനൈസിംങ്ങ് സെക്രട്ടറി, ജോസഫ് മാത്യു , യു.റഹിംഖാന്‍, ബിനു ജോര്‍ജ്ജ്, എബിന്‍, രേഖ ഹരിദാസ്, കാളിദാസ് സി, ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.