
സ്വതന്ത്രയായി മൽസരിച്ച് ജയിച്ചതിന് ശേഷം യുഡിഎഫ് യോഗങ്ങളിൽ പങ്കെടുക്കുന്നു; കോട്ടയം നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെ അയോഗ്യയാക്കണം; ഇലക്ഷൻ കമ്മീഷന് ഹർജി നൽകി ഇടത് പക്ഷം; അവിശ്വാസത്തിന് പിന്നാലെ ബിൻസിക്ക് ♟️♟️ ചെക്ക് പറഞ്ഞ് ഇടത് പക്ഷം !
സ്വന്തം ലേഖകൻ
കോട്ടയം: നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷന് ഹർജി നൽകി ഇടത് പക്ഷം
സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച
ബിൻസി സെബാസ്റ്റ്യൻ യുഡിഎഫിൻ്റെ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുത്തത് ചൂണ്ടി കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നവർ മറ്റു രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളിൽ പങ്കെടുക്കരുതെന്ന കോടതി ഉത്തരവ് നിലനിൽക്കെയാണ് ഈ നിയമ ലംഘനം നടന്നിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച കീരംപാറ പഞ്ചായത്ത് പ്രസിഡൻറ് ഷീബ ജോർജിനെ അയോഗ്യയാക്കി ഉത്തരവിട്ടതും ഈ നിയമപ്രകാരമായിരുന്നു.
52ാം വാര്‍ഡില്‍ നിന്ന് സ്വതന്ത്രയായി മത്സരിച്ചു ജയിച്ച ബിന്‍സി സെബാസ്റ്റ്യനെ കൂടെ നിര്‍ത്തിയാണ് യു.ഡി.എഫ് 22 എന്ന സംഖ്യയിലെത്തിയത്. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ ഭരണം പിടിക്കുകയും ബിന്‍സി ചെയര്‍പേഴ്സനാവുകയുമായിരുന്നു.
അഞ്ചുവര്‍ഷം ചെയര്‍പേഴ്സന്‍ പദവി വാഗ്ദാനം ചെയ്താണ് യു.ഡി.എഫ് ബിന്‍സിയെ കൂടെ നിര്‍ത്തിയിരിക്കുന്നത്. ചെയര്‍പേഴ്സനെതിരെ ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ എല്‍.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നിരുന്നെങ്കിലും തുടര്‍ന്നു നടന്ന നറുക്കെടുപ്പിൽ ബിന്‍സി തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
അതേസമയം 38ാം വാര്‍ഡ് കൗണ്‍സിലറും യു.ഡി.എഫ് പ്രതിനിധിയുമായ ജിഷ ഡെന്നിയുടെ മരണം മൂലം നഗരസഭയില്‍ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. ഭരണപക്ഷത്തും പ്രതിപക്ഷത്തും അംഗബലം തുല്യമായിരുന്ന നഗരസഭയില്‍ ഇപ്പോള്‍ 22 സീറ്റുമായി എല്‍.ഡി.എഫാണ് മുന്നില്‍.
ഭരണം കൈയിലുള്ള യു.ഡി.എഫ് ജിഷ ഡെന്നിയുടെ വിയോഗത്തോടെ 20 സീറ്റിലേക്കെത്തി. സ്വതന്ത്രയായ ബിൻസിയടക്കം 21 പേരാണ് ഭരണപക്ഷത്ത് . അസുഖബാധിതയായി ചികിത്സയിലായിരുന്ന ജിഷ കഴിഞ്ഞ മാസമാണ് മരിച്ചത്.
ഈ വാര്‍ഡിലേക്ക് ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടക്കും. അധികാരംപിടിക്കാന്‍ എല്‍.ഡി.എഫിനു കിട്ടുന്ന അവസരമാണിത്. ഭരണം കൈവിടാതിരിക്കാന്‍ യു.ഡി.എഫും പരിശ്രമിക്കും. 52 അംഗങ്ങളുള്ള നഗരസഭയില്‍ 22 സീറ്റുകളാണ് എല്‍.ഡി.എഫിനു ലഭിച്ചത്. യു.ഡി.എഫിന് 21 സീറ്റും ബി.ജെ.പിക്ക് എട്ടും സീറ്റാണ് ലഭിച്ചത്.