കോര്‍പ്പറേഷൻ ഇന്ത്യൻ ബാങ്കുവഴി സ്വയം തൊഴില്‍ സംഘങ്ങള്‍ക്ക് നല്‍കുന്ന തുക ഗുണഭോക്താക്കളറിയാതെ തട്ടിയെടുത്തു ; സംഭവത്തില്‍ മുഖ്യ ആസൂത്രക അറസ്റ്റില്‍.

Spread the love

 

തിരുവനന്തപുരം: കേസിലെ ഒന്നാം പ്രതി മുട്ടത്തറ പുത്തൻപള്ളി മൂന്നാറ്റുമുക്ക് അശ്വതിഭവനില്‍ സിന്ധു(54)വിനെയാണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.15 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. 28 പേരില്‍ നിന്നായി 35 ലക്ഷം രൂപയാണ് പ്രതികളെല്ലാം ചേര്‍ന്ന് തട്ടിയെടുത്തത്. ഇതില്‍ 15 ലക്ഷവും കൈക്കലാക്കിയത് സിന്ധുവാണ്.

video
play-sharp-fill

 

 

 

സംരംഭം തുടങ്ങാൻ സംഘാടകസമിതിയുണ്ടാക്കിയതും രേഖകള്‍ ഒപ്പിട്ടുവാങ്ങാൻ നേതൃത്വം നല്‍കിയതും സിന്ധുവാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കഴിഞ്ഞ ദിവസം മുരുക്കുംപുഴ സ്വദേശി രജില അറസ്റ്റിലായിരുന്നു. കേസില്‍ ഇനി ഇന്ത്യൻ ബാങ്ക് ഈഞ്ചയ്ക്കല്‍ ബാങ്ക് മാനേജര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ട്.

 

 

 

 

നാലുപേര്‍ ചേര്‍ന്ന് രൂപവത്കരിച്ച ഏഴ് ഗ്രൂപ്പുകളുടെ പേരിലാണ് പണം തട്ടിയത്. സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപയാണ് നല്‍കുന്നത്. ഇതില്‍ 3.75 ലക്ഷം രൂപ കോര്‍പ്പറേഷൻ സബ്സിഡിയാണ്. 1.25 ലക്ഷം രൂപ സംരംഭകര്‍ തിരിച്ചടയ്ക്കണം. ബാങ്കിലേക്ക് സംരംഭകര്‍ രേഖകള്‍ സമര്‍പ്പിക്കുമ്ബോള്‍ ബാങ്ക് വഴിയാണ് തുക കൈമാറുന്നത്. എന്നാല്‍, സംരംഭകര്‍ക്കൊന്നും തുക ലഭിച്ചില്ല. ഇടനിലക്കാരുടെ അക്കൗണ്ടിലേക്കാണ് പോയതെന്ന് ഫോര്‍ട്ട് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group