വനിതകളാണ്…നയിക്കുന്നവരാണ് ;  കൂടുതലറിയാം കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് മാതൃകയായ വനിതകളെ ; കോവിഡ് കാലത്ത് ലോകത്തെ നയിക്കുന്ന വനിതകളിൽ നമ്മുടെ ടീച്ചറമ്മയും..!

വനിതകളാണ്…നയിക്കുന്നവരാണ് ; കൂടുതലറിയാം കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് മാതൃകയായ വനിതകളെ ; കോവിഡ് കാലത്ത് ലോകത്തെ നയിക്കുന്ന വനിതകളിൽ നമ്മുടെ ടീച്ചറമ്മയും..!

സ്വന്തം ലേഖകൻ

കൊച്ചി: ലോകത്തെ ഭീതിയിലാഴ്ത്തിയ മഹാമാരിയെ ചെറുക്കാൻ ലോകരാജ്യങ്ങൾ കർശന പ്രതിരോധ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയെ ചെറുക്കുന്നതിൽ മികച്ച പ്രതിരോധ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന കേരളം ഉൾപ്പെടുള്ള പ്രദേശങ്ങൾക്ക് ഒരു പൊതുസ്വഭാവം ഉണ്ട്.

അതിലൊന്ന് അവിടുത്തെ വനിതാ നേതാക്കളുടെയും വനിതാ മന്ത്രിമാരുടെയും പ്രവർത്തന നടപടികൾ തന്നെയാണ്.കൊറോണ വൈറസ് ബാധയെ മികച്ച രീതിയിൽ പ്രതിരോധിച്ച് ലോകത്തിന് തന്നെ മാതൃകയായ കേരളം, ഫിൻലാൻഡ്, ജർമ്മനി, ന്യൂസിലാൻഡ്, ബെൽജിയം, ഡെൻമാർക്ക് എന്നിവിടങ്ങളിൽ വനിതകൾത്തന്നെയാണ് നേതൃസ്ഥാനത്തു നിന്ന് ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ നയിക്കുന്നതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതലറിയാം കൊറോണക്കാലത്ത് പ്രതിരോധ പ്രവർത്തനത്തിൽ ലോകത്തിന് മാതൃകയായ വനിതാ നേതാക്കളെ.

കെ.കെ. ശൈലജ

കൊറോണ പ്രതിരോധത്തിൽ ലോകത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് കൊച്ചു കേരളം. കൊറോണ പ്രതിരോധത്തിൽ കേരള മോഡൽ പ്രാവർത്തികമാക്കണമെന്ന് ഇന്ത്യ ഒട്ടാകെ പറയുന്നു.

കേരളത്തിൽ മികച്ച കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നേതൃത്വത്തിൽ നടക്കുന്നത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ റൂട്ട് മാപ്പ് അടക്കം പ്രസിദ്ധീകരിച്ചാണ് കൊറോണയെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊറോണയ്‌ക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കുന്നത്.

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നടത്തി പദ്ധതികൾ വിജയമെന്നും അവർ വ്യക്തമാക്കിയിരുന്നു. രണ്ട് പേർക്ക് മാത്രമാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

സന്ന മരിൻ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയാണ് ഫിൻലാൻഡിലെ പ്രധാനമന്ത്രിയായ സന്ന മരിൻ. ഫിൻലാൻഡിന്റെ ആരോഗ്യമന്ത്രിയായിരുന്നു 34കാരിയായ സന്ന.

മറ്റ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്മായി വേറിട്ടതും ലോകരാജ്യങ്ങൾക്ക് മാതൃകയാവുന്ന തരത്തിലുള്ള പ്രലർത്തനങ്ങൾ തന്നെയാണ് സന്ന കൊവിഡ് പ്രതിരോധത്തിനായി സ്വീകരിക്കുന്നത്.

20 ലക്ഷത്തോളം സർജിക്കൽ മാസ്‌ക്കുകളും 230,000 റെസ്പിരേറ്ററി മാസ്‌ക്കുകളുമാണ് ചൈനയിൽനിന്ന് ഫിൻലാൻഡിലേക്ക് എത്തിയിരുന്നു. എന്നാൽ ഇതിൽ ധാരാളം വിമർശനങ്ങൾക്കും വഴിയൊരുക്കിയിരുന്നു.

ഏഞ്ചല മെർക്കൽ

ജർമ്മൻ ചാൻസലറാണ് ഏഞ്ചല മെർക്കൽ. വീടിനുള്ളിൽ സെൽഫ് ക്വാറന്റൈൻ കഴിയുകയായിരുന്ന മെർക്കൽ വീട്ടിലിരുന്നും ഭരണ പ്രവർത്തനങ്ങൾ ഏകീകരിക്കുകയായിരുന്നു. ഇവരെ നേരത്തെ ചികിത്സിച്ച ഒരു ഡോക്ടറിന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആംഗെല സെൽഫ് ക്വാറന്റൈനിലായത്. ചാൻസലർ സ്വയം സമ്പർക്കവിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചതാണ്.

തുടർന്ന് രോഗം ഭേദമായതിനെ തുടർന്ന് ചാൻസലർ പദവിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

സോഫി വിൽമസ്

ബെൽജിയത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സോഫി വിമൽസ്. തന്റെ ഭരണ മികവുകൊണ്ട് ലോക ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ജനങ്ങൾക്ക് വേണ്ടവിധം ബോധവത്ക്കരണവും മറ്റ് നിർദേശങ്ങളും നൽകുന്നു.

മെയ്‌റ്റെ ഫ്രെഡറിക്‌സൻ

ഡെൻമാർക്ക് പ്രധാനമന്ത്രിയായ ഫ്രെഡറിക്‌സൻ കടുത്ത് നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. കർശന നടപടികളിലൂടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ഡെൻമാർക്ക്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മികച്ച സാമ്പത്തിക പാക്കേജ് അടക്കം പ്രഖ്യാപിച്ചു.

പെൺബുദ്ധി പിൻബുദ്ധി എന്ന് പറഞ്ഞ് പരിഹസിക്കുന്നവർക്കുള്ള മറുപടിയാണ് കൊറോണക്കാലത്ത് ലോകത്തിന് തന്നെ മാതൃകയാണ് കൊറോണയെ അതീവ ജാഗ്രതയോടെ നേരിടുന്ന വനിതകൾ.