ലോകത്തെ നിശ്ചലമാക്കി കൊറോണ വൈറസ് ബാധ : രോഗ ബാധിതരുടെ എണ്ണം പത്തുലക്ഷത്തിലധികം ; മരിച്ചവരുടെ എണ്ണം അരലക്ഷം കടന്നു

ലോകത്തെ നിശ്ചലമാക്കി കൊറോണ വൈറസ് ബാധ : രോഗ ബാധിതരുടെ എണ്ണം പത്തുലക്ഷത്തിലധികം ; മരിച്ചവരുടെ എണ്ണം അരലക്ഷം കടന്നു

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധ.ലോകത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തിലധികമായി. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം അൻപതിനായിരം പിന്നിട്ടിരിക്കുകയായണ്. ലോകത്ത് അമേരിക്കയിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്.പത്ത് ലക്ഷത്തിലധികം പേർക്കാണ് ലോകത്ത് രോഗം സ്ഥിരീകരിച്ചരിക്കുന്നത്. ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ള അമേരിക്കയിൽ രോഗം ബാധിച്ചവരുടെ എണ്ണം രണ്ടര ലക്ഷത്തിനടുത്തെത്തി.

അമേരിക്കയിൽ കൊറോണ വൈറസ് രോഗം മരിച്ചവരുടെ എണ്ണം 5000 കടന്നു. അതേസമയം ഫ്രാൻസിൽ 24 മണിക്കൂറിനിടെ 1355 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫ്രാൻസിലെ ഒരു ദിവസത്തെ ഏറ്റവും വലിയ മരണനിരക്കാണിത്. .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ച് ഏറ്റവും കൂടുതൽ ആളുകൾ മരിച്ച ഇറ്റലിയിൽ മരണ സംഖ്യ പതിമൂവായിരത്തലധികമായിട്ടുണ്ട്. 13915പേരാണ് ഇതുവരെ ഇറ്റലിയിൽ രോഗം ബാധിച്ച് മരിച്ചത്. സ്‌പെയിൻ, യു.കെ എന്നീ രാജ്യങ്ങളിലും മരണസംഖ്യ ദിനംപ്രതി ഉയരുകയാണ്. സ്‌പെയ്‌നിൽ മരണ സംഖ്യ പതിനായിരം കടന്നു . അതേസമയം രണ്ട് ലക്ഷത്തി പന്ത്രണ്ടായിരത്തിലധികം ആളുകൾ ഇതുവരെ കൊവിഡ് രോഗത്തിൽ നിന്നും മുക്തരായി.

അതേസമയം സംസ്ഥാനത്ത് വ്യാഴാഴ്ച പുതിയതായി 21 പേർക്ക് കൂടി കൊറോണ വൈറസ് (കോവിഡ്19) ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 286 ആയി. വ്യാഴാഴ്ച കാസർഗോഡ് എട്ട് പേർക്കും ഇടുക്കിയിൽ അഞ്ച് പേർക്കും കൊല്ലത്ത് രണ്ടു പേർക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥിരീകരിച്ച് നിലവിൽ 256 പേരാണ് ചികിത്സയിലുള്ളത്. 145 പേർ കൂടി കോവിഡ് ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടി.സംസ്ഥാനത്ത് ആകെ 1,65,934 പേരാണ് നിരീക്ഷണത്തിലുള്ളത്.