പിടിച്ചുകെട്ടാനാവാതെ  കൊറോണ വൈറസ് ബാധ : ലോകത്ത് വൈറസ് ബാധിതരുടെ 31 ലക്ഷത്തിലധികം ; വൈറസ് ബാധിച്ച് മരിച്ചത് രണ്ട് ലക്ഷത്തിലധികം പേര്‍

പിടിച്ചുകെട്ടാനാവാതെ കൊറോണ വൈറസ് ബാധ : ലോകത്ത് വൈറസ് ബാധിതരുടെ 31 ലക്ഷത്തിലധികം ; വൈറസ് ബാധിച്ച് മരിച്ചത് രണ്ട് ലക്ഷത്തിലധികം പേര്‍

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : ലോകരാജ്യങ്ങള്‍ക്കിടയില്‍ ഭീഷണിയായി പടര്‍ന്ന് പിടിച്ച് കൊറോണ വൈറസ് ബാധ. ലോകത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 3,138,115 പിന്നിട്ടു.

വൈറസ് ബാധിതരുടെ എണ്ണത്തോടൊപ്പം മരണനിരക്കിലും വന്‍ വര്‍ധനവാണുണ്ടായത്. ഇതുവരെ ലോകത്ത് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് 217,970 പേരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം 955,770 പേര്‍ക്ക് വൈറസ് ബാധയില്‍ മുക്തരായിട്ടുണ്ട്. ലോകത്ത് ഏറ്റവും ശക്തിയായ അമേരിക്കയിലാണ് കൊറോണ ഏറ്റവുമധികം നാശം വിതച്ചിരിക്കുന്നത്.

അമേരിക്കയില്‍ മാത്രം 1,035,765 പേര്‍ക്കാണ് വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്. 59,266 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 142,238 പേര്‍ രോഗമുക്തി നേടി.

സ്‌പെയിന്‍- 2,32,128, ഇറ്റലി- 2,01,505, ഫ്രാന്‍സ്- 1,65,911, ജര്‍മനി- 1,59,912, ബ്രിട്ടന്‍- 1,61,145, തുര്‍ക്കി- 1,14,653, ഇറാന്‍- 92,584, റഷ്യ- 93,558 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലായി കൊറോണ വൈറസ് ബാധിതരുടെ എണ്ണം.

കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ 82,858 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് ചൈന പുറത്തുവിട്ട റിപ്പോര്‍ത്തുകള്‍ തെറ്റാണെന്നും വാര്‍ത്തകളുണ്ട്.

4,633 പേരാണ് ചൈനയില്‍ ആകെ മരിച്ചത്. സ്‌പെയിന്‍- 23,822, ഇറ്റലി- 27,359, ഫ്രാന്‍സ്- 23,660, ജര്‍മനി- 6,314, ബ്രിട്ടന്‍- 21,678, തുര്‍ക്കി- 2,992, ഇറാന്‍- 5,877, റഷ്യ- 867 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലായി മരിച്ചവരുടെ എണ്ണം.

അതേസമയം രാജ്യത്ത് കോവിഡ് മരണം ആയിരം കടന്നു. മരിച്ചവരുടെ എണ്ണം 1007 ആയതായാണ് പുതിയ കണക്കുകള്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 70 മരണങ്ങളാണ് രാജ്യത്ത് ഉണ്ടായത്. അതേസമയം, രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം മുപ്പതിനായിരത്തിനടുത്തെത്തിയിട്ടുണ്ട്.