video
play-sharp-fill

കൊറോണ വൈറസ് ബാധ : ദുബായിൽ നിന്നും വന്ന നാലുപേർക്കടക്കം കേരളത്തിൽ ഒൻപത് പേർക്ക് രോഗം സ്ഥിരീകരിച്ചു ; സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 112 ആയി

കൊറോണ വൈറസ് ബാധ : ദുബായിൽ നിന്നും വന്ന നാലുപേർക്കടക്കം കേരളത്തിൽ ഒൻപത് പേർക്ക് രോഗം സ്ഥിരീകരിച്ചു ; സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 112 ആയി

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപത് പേർക്ക് കൂടി ബുധനാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളത്ത് മൂന്ന് പേർക്കും പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ രണ്ട് പേർക്ക് വീതവും കോഴിക്കോട്, ഇടുക്കി ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 112 ആയതായി മുഖ്യമന്ത്രി പറഞ്ഞു. ചികിത്സയിലുള്ള ആറ് പേരുടെ പരിശോധനഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗബാധ സ്ഥിരീകരിച്ച ഒൻപത് പേരിൽ നാല് പേർ ദുബായിൽ നിന്നും വന്നവരാണ് . യുകെയിൽനിന്നും ഫ്രാൻസിൽനിന്നും വന്ന ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.മൂന്ന് പേർക്ക് സമ്പർക്കം വഴിയാണ് രോഗം പടർന്നത്.

ക്വാറൈന്റയിനുമായി എല്ലാവും സഹകരിക്കണം. ക്വാറൈന്റയിൻ എന്ന് പറഞ്ഞാൽ കൂട്ടം കൂടി നിൽക്കൽ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊയ്ത്ത് ആവശ്യസർവീസിൽ ഉൾപ്പെടുത്തിയതായും പറഞ്ഞു