കൊറോണക്കാലത്ത് ചരക്കുലോറികൾ കടത്തിവിടാനുള്ള അനുവാദം മറയാക്കി പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ ; സംഭവം വയനാട്

metal prison bars with handcuffs on black background
Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

സുൽത്താൻ ബത്തേരി : കൊറോണ വൈറസ് വ്യാപനത്തിനിടയിൽ അവശ്യവസ്തുക്കളുമായെത്തുന്ന ചരക്കുലോറികൾ ചെക്‌പോസ്റ്റ് കടത്തിവിടാനുള്ള അനുവാദം മറയാക്കി അതിർത്തി വഴി പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. പുകയില ഉൽപ്പന്നങ്ങൾ കടത്തിയ ചരക്കുലോറി മുത്തങ്ങയിൽ വച്ച് എക്‌സൈസ് പിടിച്ചെടുത്തു.

ലോറി ഡ്രൈവർ കൊടുവള്ളി സ്വദേശി വെണ്ണക്കാട് സലിം അറസ്റ്റിലായിട്ടുണ്ട്. അരിച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച് 150 കിലോ പുകയില ഉൽപന്നങ്ങളാണ് ഇയാൾ അതിർത്തി കടത്താൻ ശ്രമിച്ചത്. അരിച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചാണ് 150 കിലോ പുകയില ഉൽപന്നങ്ങളാണ് ഇയാൾ അതിർത്തി കടത്താൻ ശ്രമിച്ചത്. എക്‌സൈസ് ഇന്റലിജൻസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group