play-sharp-fill
കൊറോണ വൈറസ് : കൊല്ലം – തമിഴ്‌നാട് അതിർത്തിയിൽ നിയന്ത്രണം ; കാൽനടയാത്രക്കാർ അടക്കടമുള്ളവരെ പൊലീസ് തടഞ്ഞു

കൊറോണ വൈറസ് : കൊല്ലം – തമിഴ്‌നാട് അതിർത്തിയിൽ നിയന്ത്രണം ; കാൽനടയാത്രക്കാർ അടക്കടമുള്ളവരെ പൊലീസ് തടഞ്ഞു

സ്വന്തം ലേഖകൻ

കൊല്ലം: കൊറോണ വൈറസ് രോഗബാധയുടെ വ്യാപനത്തിന്റെ കൊല്ലം – തമിഴനാട് അതിർത്തിയിൽ കർശന നിയന്ത്രണവുമായി പൊലീസ്. രാവിലെ ഒൻപതുമണിയോടെയാണ് നിയന്ത്രണം ആരംഭിച്ചത്. കേരളത്തിൽ നിന്നുള്ള ചരക്ക് വാഹനങ്ങൾ അടക്കം അതിർത്തിയിൽ കുടുങ്ങിയിരിക്കുകയാണ്. കാൽനടയാത്രക്കാരടക്കമുള്ളവരെയും പൊലീസ് തടഞ്ഞു.


കൊല്ലത്തെ തമിഴ്‌നാട് അതിർത്തിയായ കോട്ടവാസലിൽ നിന്ന് തമിഴ്‌നാട് ബസുകളും സർവീസ് നടത്തുന്നില്ല. തമിഴ്‌നാട് പൊലീസാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കാൽനട യാത്രക്കാരെ പോലും അതിർത്തി കടത്തിവിടുന്നില്ല. അതേസമയം തമിഴ്‌നാട്ടിൽ നിന്നുള്ള ചരക്ക് ലോറികൾ കേരളത്തിലേക്ക് കടത്തിവിടുന്നുണ്ട്. തമിഴ്‌നാട് അതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനോടൊപ്പം കൊല്ലം-തിരുവനന്തപുരം ദേശീയപാതയിലും യാത്രാനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ജില്ലകൾ അടച്ചിടണമെന്ന ആവശ്യം ശക്തമാവുകയാണ്. സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിലാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. സ്ഥിതി ഗുരുതരമായ കാസർഗോഡ് ലോക് ഡൗൺ ചെയ്തിരിക്കുകയാണ്. അതിനൊപ്പം ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശ്ശൂർ, തിരുവനന്തപുരം എന്നിങ്ങനെ പത്ത് ജില്ലകൾ അടച്ചിടണമെന്നാണ് കേന്ദ്ര നിർദേശം