play-sharp-fill
നിർദ്ദേശം ലംഘിച്ച് നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് കുർബാന നടത്തി : പള്ളി വികാരി അറസ്റ്റിൽ

നിർദ്ദേശം ലംഘിച്ച് നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് കുർബാന നടത്തി : പള്ളി വികാരി അറസ്റ്റിൽ

സ്വന്തം ലേഖകൻ

ചാലക്കുടി : കൊറോണ വൈറസ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശങ്ങൾ ലംഘിച്ച് കുർബാന നടത്തിയ പള്ളിവികാരി അറസ്റ്റിൽ. ചാലക്കുടിയിലാണ് സംഭവം നടന്നത്. കൂടപ്പുഴ നിത്യസഹായമാത പള്ളി വികാരിയെയാണ് ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്. രാവിലെ 6.15 ഓടെയായിരുന്നു കുർബ്ബാന. നൂറിലേറെ ആളുകൾ പള്ളിയിൽ കുർബാനയ്ക്ക് എത്തിയിരുന്നു.


രോഗബാധയുടെ പശ്ചാത്തലത്തിൽ പള്ളി അടച്ചിട്ട് വൈദികനും സഹായിയും മാത്രം പങ്കെടുത്ത് കുർബാന നടത്തണം എന്നായിരുന്നു നിർദ്ദേശം. കുർബ്ബാനയിൽ പങ്കെടുത്ത വിശ്വാസികൾക്കെതിരെയും കേസ് എടുക്കാനാണ് പൊലീസിന്റെ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഞായറാഴ്ച്ചത്തെ ജനതാ കർഫ്യൂവിന് ശേഷം തിങ്കളാഴ്ചയും സംസ്ഥാനം പാതി സതംഭാനാവസ്ഥയിലാണ്. രോഗബാധ തടയാൻ സർക്കാരും ആരോഗ്യ വകുപ്പ് അധികൃതരും കിണഞ്ഞ് പരിശ്രമിക്കുമ്പോൾ സംസ്ഥാനത്ത് ഞായാറാഴ്ച മാത്രം 64 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.