
സ്വന്തം ലേഖകൻ
ന്യൂഡൽഹി : ജോലിയിൽ നിന്നും വിരമിക്കാൻ നാല് ദിവസം മാത്രം ശേഷിക്കെ നഴ്സ് കൊറോണ ബാധിച്ച് മരിച്ചു. ഹൈദരാബാദിലെ ഗവൺമെന്റ് ജനറൽ ആൻഡ് ചെസ്റ്റ് ആശുപത്രിയിലെ മുതിർന്ന നഴ്സാണ് വൈറസ് ബാധിച്ച് മരിച്ചത്.
ഗുരുതരാവസ്ഥയിൽ ഗാന്ധി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ജൂൺ അവസാനത്തോടെ ജോലിയിൽ നിന്നും വിരമിക്കാനിരിക്കുകയായിരുന്നു ഇവർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മെഡിക്കൽ അവധിയിലായിരുന്ന ഇവർ ജീവനക്കാരുടെ കുറവിനെ തുടർന്നാണ് അവധി റദ്ദാക്കി ജോലിയിൽ തിരികെ പ്രവേശിച്ചത്. ആശുപത്രിയിലെ കോവിഡ് വാർഡിലാണ് ജോലി ചെയ്തിരുന്നത്. ഇവിടെ നിന്നാകാം രോഗം പകർന്നതെന്ന് കരുതുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ ഗുരുതരാവസ്ഥയിൽ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവർ പ്രമേഹരോഗിയായിരുന്നു. കൊറോണ ബാധിച്ചതോടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് രണ്ടുദിവസമായി വെന്റിലെറ്ററിൽ കഴിയുകയായിരുന്നു.