ആശങ്ക വർദ്ധിക്കുന്നു..! സംസ്ഥാനത്ത് രണ്ട് ഡോക്ടർമാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു ; ആറ് ഡോക്ടർമാർ നിരീക്ഷണത്തിൽ

ആശങ്ക വർദ്ധിക്കുന്നു..! സംസ്ഥാനത്ത് രണ്ട് ഡോക്ടർമാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു ; ആറ് ഡോക്ടർമാർ നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക വർദ്ധിപ്പിച്ച് സംസ്ഥാനത്ത് രണ്ട് ഡോക്ടർമാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടു ഡോക്ടർമാർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

രണ്ടുപേരും ഹൗസ് സർജൻമാരാണ്. ഇവർ ഡൽഹിയിലേക്കു വിനോദയാത്ര പോയിരുന്നു. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയത് തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ തിരിച്ചുവന്ന ട്രെയിനിലായിരുന്നുവെന്നാണ് ഇവർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഇവിടെ ആറ് ഡോക്ടർമാരുമാർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. എന്നാൽ വൈറസ് ബാധ സ്ഥിരീകരിച്ചവർ വിവരം മറച്ചു പിടിച്ചിരുന്നതായും സംശയമുണ്ട്.

അതുകൊണ്ടുതന്നെ ഇവരുടെ കൂടെ സഞ്ചരിച്ചവരേയും അടുത്തിടപഴകിയവരെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കടുത്ത ജാഗ്രതയിലും ഇവരുമായി അടുത്തിടപഴകിയവരെ കണ്ടെത്താനുള്ള തീവ്ര പരിശ്രമത്തിലുമാണ് ആരോഗ്യവകുപ്പ് അധികൃതർ.

കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലും ചെന്നൈയിലും ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത് ഏറെ ആശങ്കകൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലും രണ്ട് ഡോക്ടർമാർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചത്.

രോഗം പ്രതിരോധിക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ഏറെ ആശങ്കകൾക്കാണ് വഴിയ1രുക്കുന്നത്.