video

00:00

കലിയടങ്ങാതെ കൊറോണ വൈറസ് ; മരിച്ചവരുടെ എണ്ണം 259, ലോകത്ത് 11,971 പേർക്ക് രോഗം സ്ഥിരീകരിച്ചു

കലിയടങ്ങാതെ കൊറോണ വൈറസ് ; മരിച്ചവരുടെ എണ്ണം 259, ലോകത്ത് 11,971 പേർക്ക് രോഗം സ്ഥിരീകരിച്ചു

Spread the love

സ്വന്തം ലേഖകൻ

ബെയ്ജിങ്: കലിയടങ്ങാതെ കൊറോണ വൈറസ്. ചൈനയിൽ മരിച്ചവരുടെ എണ്ണം 259 ആയി. വെള്ളിയാഴ്ച മാത്രം രോഗബാധ മൂലം ചൈനയിൽ 45 പേരാണ് മരിച്ചത്. ചൈനയിൽ പുതിയതായി 2,102 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 11,971 ആയി.

വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ പൗരൻമാർക്ക് ചൈനയിലേക്ക് പോകുന്നതിൽ യാത്രവിലക്ക് ഏർപ്പെടുത്തി. അതേസമയം, സ്‌പെയിൻ, യു.കെ തുടങ്ങിയ രാജ്യങ്ങളിൽ പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കൊറോണ ബാധിത രാജ്യങ്ങളുടെ എണ്ണം 27 ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ 2020 ടോക്യോ ഒളിമ്പിക്‌സ് മാറ്റുമെന്ന വാർത്തകൾ ജപ്പാൻ തള്ളി. രോഗബാധിത അതിഗൗരവമുള്ളതാണെന്നും വ്യാപനം തടയാൻ സുരക്ഷാമുൻകരുതൽ സ്വീകരിക്കണമെന്നും ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു. കൊറോണ രോഗബാധ അതിഗൗരവമുള്ളതാണെന്നും പടരാതിരിക്കാൻ സുരക്ഷാമുൻകരുതൽ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആവശ്യപ്പെട്ടു. ഇന്ത്യ അടക്കമുള്ള കൂടുതൽ രാജ്യങ്ങളിലേക്ക് വൈറസ് ബാധിച്ചതോടെ ഡബ്ല്യുഎച്ച്ഒ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.