play-sharp-fill
ആശങ്ക വിതച്ച് കൊറോണ വൈറസ് ബാധ : മരണസംഖ്യ 1,14,000 കടന്നു ; ലോകത്ത് കൊറോണ വൈറസ് ബാധിതർ 18,52,652 പേർ

ആശങ്ക വിതച്ച് കൊറോണ വൈറസ് ബാധ : മരണസംഖ്യ 1,14,000 കടന്നു ; ലോകത്ത് കൊറോണ വൈറസ് ബാധിതർ 18,52,652 പേർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : കൊറോണയിൽ വിറച്ച് ലോകരാജ്യങ്ങൾ. ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,14,000 കടന്നു. ഇതുവരെ ലോകത്ത് 1,14,208 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.

കോവിഡ് ബാധിതരുടെ ആകെ എണ്ണം 18,52,652 ആയി ഉയർന്നു. അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ മരിച്ചത് 1528 പേരാണ്. ഇതോടെ കൊറോണ ബാധിച്ച് യുഎസിൽ മരണസംഖ്യ 22105 ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമേരിക്കയിൽ മാത്രം രോഗബാധിതരുടെ എണ്ണം അഞ്ചര ലക്ഷം കടന്നു. 5,60,425പേർക്കാണ് യു.എസിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ബ്രിട്ടനിൽ മരണം പതിനായിരം കടന്നു. 737 പേരാണ് കഴിഞ്ഞ ഒരു ദിവസം കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ യുകെയിൽ മരണസംഖ്യ 10,612 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണം 84,217 ആയി ഉയർന്നു.

സ്‌പെയിനിൽ ഞായറാഴ്ച മാത്രം മരിച്ചത് 603 പേരാണ്. ഇതോടെ രാജ്യത്ത് മരണസംഖ്യ 17,209 ആയി. രോഗബാധിതരുടെ എണ്ണം 166831 ആണ്. ഇറ്റലിയിൽ മരണസംഖ്യ ഇരുപതിനായിരത്തോട് അടുക്കുകയാണ്. 19,899 പേർ മരിച്ചതായാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗബാധിതരുടെ എണ്ണം 1,56,363 ആയി.

എന്നാൽ ലോകത്ത് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച ചൈനയിൽ കോവിഡ് 19 രണ്ടാമതും സ്ഥിരീകിരിച്ചിട്ടുണ്ട്. ഞായറാഴ്ച 108 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയിൽ രണ്ടാമതും രോഗം സ്ഥിരീകരിച്ചത് ഏറെ ആശങ്കയാണ് ലോക രാജ്യങ്ങൾക്കിടിയിൽ ഉണ്ടായിരിക്കുന്നത്.