ഭയം വേണ്ട, ജാഗ്രത മതി ; കൊറോണ വൈറസ് എന്നാൽ എന്താണ് ?
സ്വന്തം ലേഖകൻ
1. എന്താണ് കൊറോണ വൈറസ് രോഗബാധ?
ആർ.എൻ.എ വിഭാഗത്തിൽപെടുന്ന കൊറോണ വൈറസ് മൂലമുണ്ടാകുന്ന പകർച്ച വ്യാധിയാണ് കൊറോണ വൈറസ് രോഗം.
2. രോഗത്തിന്റെ ലക്ഷണങ്ങൾ?
പനി, കടുത്ത ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസതടസം, അസാധാരണമായ ക്ഷീണം എന്നിവയാണ് പ്രധാന പ്രാഥമിക രോഗ ലക്ഷണങ്ങൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
3. രോഗം പകരുന്നതെങ്ങിനെ ?
ഇത് ഒരു വായുജന്യ രോഗമാണ്. രോഗബാധയുള്ളവരിൽ നിന്നും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ചിതറിതെറിക്കുന്ന ഉമിനീർ കണങ്ങൾ വഴിയോ സ്രവങ്ങൾ വഴിയോ രോഗം പകരാം.
4. രോഗ സാധ്യത കൂടുതലുള്ളവർ ആരെല്ലാം ?
രോഗബാധിതരുമായോ, പക്ഷിമൃഗാദികളുമായോ അടുത്ത സമ്ബർക്കം പുലർത്തുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത ഏറെയാണ്.
5. രോഗ നിർണയം നടത്തുന്നത് എങ്ങനെ?
രോഗലക്ഷണങ്ങൾ ഉള്ളവരുടെ തൊണ്ടയിൽ നിന്നുള്ള സ്രവം, മൂത്രം, രക്തം, കഫം എന്നിവയുടെ സാമ്ബിളുകൾ ശേഖരിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിൽ rRT PCR, NAAT ടെസ്റ്റ് നടത്തിയാണ് രോഗ നിർണയം നടത്തുന്നത്.
6. ആരൊക്കെയാണ് പരിശോധനക്ക് വിധേയരാകേണ്ടത്?
കൊറോണ രോഗബാധയുള്ള രാജ്യങ്ങളിൽ നിന്നും എത്തിയവരിൽ രോഗ ലക്ഷണങ്ങൾ ഉള്ളവരാണ് പരിശോധനയ്ക്ക് വിധേയരാകേണ്ടത്. രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും ജില്ലയിൽ എത്തിയയുടൻ നിർബന്ധമായും ആരോഗ്യകേന്ദ്രങ്ങളിൽ വിവരം അറിയിക്കേണ്ടതും 28 ദിവസം പൊതുജന സമ്ബർക്കമില്ലാതെ വീടുകളിൽ കഴിയേണ്ടതാണ്.
7. രോഗലക്ഷണങ്ങൾ ഉള്ളവർ എവിടെയാണ് പരിശോധനയ്ക്ക് എത്തേണ്ടത്?
കോഴിക്കോട് ഗവ. ജനറൽ ആശുപത്രി (ബീച്ച് ആശുപത്രി), കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രി.
8. ഈ രോഗത്തിനുള്ള ചികിത്സ എന്താണ്.?
രോഗലക്ഷണങ്ങൾക്കനുസരിച്ച് രോഗ തീവ്രത കുറയ്ക്കുന്നതിനുള്ള സഹായക ചികിത്സയാണ് നൽകുന്നത്.
9. എന്തൊക്കെ മുൻ കരുതലുകൾ എടുക്കണം. ?
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാല ഉപയോഗിച്ച് വായും മൂക്കും മൂടുക, കൈകൾ 20 സെക്കന്റ് സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടക്ക് കഴുകുക, രോഗലക്ഷണമുള്ളവർ മാസ്‌ക് ഉപയോഗിക്കുക, രോഗബാധിത രാജ്യങ്ങളിൽ നിന്നും വന്നവരും രോഗലക്ഷണങ്ങൾ ഉള്ളവരും പൊതുജന സമ്ബർക്കം ഒഴിവാക്കുക
രോഗബാധിത രാജ്യങ്ങളിലേയ്ക്കുള്ള യാത്ര ഒഴിവാക്കുക, മത്സ്യമാംസാദികൾ നന്നായി പാകം ചെയ്ത് ഉപയോഗിക്കുക.
10. കൊറോണ രോഗവുമായി കൂടുതൽ അറിയാൻ ബന്ധപ്പെടേണ്ടത് എവിടെ.?
ജില്ലാ കൊറോണ നിയന്ത്രണസൈൽ. ഫോൺ- 0495 2371471, ദിശ – 04712552056
(ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), കോഴിക്കോട്)