റാന്നിയിൽ കൊറോണ ബാധയെന്ന് യുവതിയുടെ വ്യാജ സന്ദേശം വാട്സ് അപ്പിൽ പ്രചരിക്കുന്നു.: വ്യാജ പ്രചാരണം നടത്തിയാൽ ശക്തമായ നടപടിയെന്ന് ഡി ജി പി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: .  റാന്നി താലൂക്ക് ആശുപത്രിയിൽ കൊറോണ ബാധ സ്ഥിരീകരിച്ചതായി ഏതോ  ഞരമ്പുരോഗിയായ യുവതി വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കുന്നു, കോട്ടയത്തും കോഴിക്കോടും എല്ലാം കൊറോണ കണ്ടെത്തിയെന്ന വ്യാജ പ്രചാരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്.

റാന്നിയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായുള്ള വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ, പ്രധാനമായും വാട്‌സ്അപ്പ് വഴി പ്രചരിച്ചത്. റാന്നി താലൂക്ക് ആശുപത്രിയിൽ കൊറോണ സ്ഥിരീകരിച്ചു എന്നതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത. രണ്ടു ദമ്പതിമാർ ഇറ്റലിയിൽ നിന്നും എത്തിയെന്നും ഇവർ മർത്തോമ ആശുപത്രിയിൽ പോയി എന്നും, ഇവിടെ നിന്നും താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എന്നുമാണ് പ്രചരിക്കുന്നത്. യുവതിയുടെ ശബ്ദത്തിൽ ഉള്ള ഓഡിയോ സന്ദേശമാണ് വാട്‌സ്അപ്പ് വഴി പ്രചരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്നു തേർഡ് ഐ ന്യൂസ് ലൈവ് സംഘം പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫിസറെ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ, ഇത്തരത്തിൽ യാതൊരു വിധ പരിശോധനാ ഫലവും തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നും, ഒരു രോഗി പോലും ഇവിടെ എത്തിയിട്ടില്ലെന്നുമാണ് ജില്ലാ മെഡിക്കൽ ഓഫിസർ പറയുന്നത്. ഇത്തരത്തിൽ കൊറോണ സംബന്ധിച്ചുള്ള വ്യാജ സന്ദേശമാണ് സോഷ്യൽ മീഡിയ വഴി ഇപ്പോൾ പ്രചരിക്കുന്നത്.

സംസ്ഥാനത്ത് കൊറോണയുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഡിജിപി അറിയിച്ചു

ഇതിനിടെയാണ് രാജ്യത്ത് ലക്ഷക്കണക്കിന് പേർ കൊറോണാ ബാധിച്ച് മരിക്കുമെന്ന് ഉത്തരേന്ത്യയിലെ ജ്യോൽസ്യൽ പ്രവചിച്ചത്. ലോകത്താകമാനം 150 ലക്ഷം പേർ മരിക്കുമെന്നും വ്യാജ ജ്യോൽസ്യൽ തട്ടി വിട്ടു,