play-sharp-fill
കോവിഡ്  19 വൈറസിനെതിെരെ  സ്വന്തമായി  വികസിപ്പിച്ച മരുന്ന് കഴിച്ച ഫാര്‍മസിസ്റ്റ് മരിച്ചു : സംഭവം ചെന്നൈയില്‍

കോവിഡ് 19 വൈറസിനെതിെരെ സ്വന്തമായി വികസിപ്പിച്ച മരുന്ന് കഴിച്ച ഫാര്‍മസിസ്റ്റ് മരിച്ചു : സംഭവം ചെന്നൈയില്‍

സ്വന്തം ലേഖകന്‍

ചെന്നൈ : ലോകത്തെ ഭീതിയിലാഴ്ത്തി മുന്നേറുന്ന കൊറോണ വൈറസിനെതിരായി സ്വയം വികസിപ്പിച്ചെടുത്ത മരുന്ന് കഴിച്ച് ഫാര്‍മസിസ്റ്റ് മരിച്ചു. തമിഴ്‌നാട്ടിലെ ഔഷധ കമ്പനിയില്‍ ഫാര്‍മസിസ്റ്റും പ്രൊഡക്ഷന്‍ മാനേജറുമായി ജോലി ചെയ്തിരുന്ന കെ. ശിവനേശനാണ് മരിച്ചത്.

കമ്പനി ഉടമയായ രാജ് കുമാറും ശിവനേശനും ചേര്‍ന്നാണ് കോവിഡിനായുള്ള മരുന്ന് വികസിപ്പിച്ചത്. സ്വയം വികസിപ്പിച്ചെടുത്ത മരുന്ന ഇരുവരും സ്വന്തം ശരീരത്തില്‍ പരീക്ഷിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും മരുന്ന് കഴിച്ച ഉടന്‍ തന്നെ  തളര്‍ന്നുവീഴുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.എന്നാല്‍ ആശുപത്രിയിലെ ത്തിച്ചെങ്കിലും ശിവനേശന്‍ മരിക്കുകയായിരുന്നു.

എന്നാല്‍ ഇവരില്‍ ശിവനേശന്‍ പരീക്ഷണ മരുന്ന് കൂടുതല്‍ കഴിച്ചിരുന്നതായും രാജ്കുമാര്‍ രണ്ടു തുള്ളി മരുന്ന് മാത്രമാണ് കഴിച്ചതെന്നും പറയുന്നു.

രാജ്കുമാറിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. അതേസമയം വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍  മരുന്നുകള്‍ സ്വമേധയാ  പരീക്ഷിക്കരുതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.