video
play-sharp-fill

ക്ഷേത്രത്തിൽ വച്ച് താലിക്കെട്ട് മാത്രം നടത്തും, വിവാഹാഘോഷങ്ങൾ മാറ്റി വയ്ക്കും : ഉത്തര ഉണ്ണി

ക്ഷേത്രത്തിൽ വച്ച് താലിക്കെട്ട് മാത്രം നടത്തും, വിവാഹാഘോഷങ്ങൾ മാറ്റി വയ്ക്കും : ഉത്തര ഉണ്ണി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തന്റെ വിവാഹാഘോഷങ്ങൾ മാറ്റി വയ്ക്കുന്നതായി നടി ഉത്തര ഉണ്ണി. നിശ്ചയിച്ച ദിവസം തന്നെ ക്ഷേത്രത്തിൽ വച്ച് നടത്തും. എന്നാൽ വിവാഹാഘോഷങ്ങൾ മാറ്റി വയ്ക്കും. കൊറോണ ഭീതി വിട്ടൊഴിഞ്ഞതിന് ശേഷം മാത്രമേ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയുള്ളൂ എന്ന് ഉത്തര ഉണ്ണി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

ഉത്തര ഉണ്ണിയുടെ ഇൻസ്റ്റഗ്രാം കുറിപ്പിന്റെ പൂർണ്ണരൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കൊറോണ വൈറസ് ലോകമെമ്പാടും പടരുന്ന സാഹചര്യത്തിൽ വിവാഹാഘോഷങ്ങൾ മാറ്റിവയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. സ്ഥിതി ശാന്തമായ ശേഷം ആഘോഷങ്ങൾ നടത്തും. ടിക്കറ്റടക്കം ബുക്ക് ചെയ്ത് തയ്യാറായി നിൽക്കുന്നവരോട് ക്ഷമ ചോദിക്കുന്നു. നിശ്ചയിച്ച ദിവസം ക്ഷേത്രത്തിൽ വച്ച് താലികെട്ട് മാത്രം നടത്തും. എല്ലാവരും സുരക്ഷിതരായി ഇരിക്കണം. ശ്രദ്ധയോടെ ആരോഗ്യം പരിപാലിക്കണം ‘ ഉത്തര കുറിച്ചു.

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ഇടവപ്പാതിയിലൂടെയായിരുന്നു ഉത്തര ഉണ്ണി സിനിമയിൽ തുടക്കം കുറിച്ചത്. രണ്ടാം വരവ്. നയൻത് മന്ത്, പോ പ്രിന്റ്‌സ് തുടങ്ങിയ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തത് ഉത്തരയായിരുന്നു.ബിസിനസുകാരനായ നിതേഷ് നായരാണ് ഉത്തര ഉണ്ണിയുടെ പ്രതിശ്രുത വരൻ.