video
play-sharp-fill
കൊറോണ വൈറസ് ബാധ : യു.എ.ഇയിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു ; വൈറസ് ബാധിച്ച് വിദേശ രാജ്യങ്ങളിൽ ഇതുവരെ മരിച്ചത് 44 പേർ

കൊറോണ വൈറസ് ബാധ : യു.എ.ഇയിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു ; വൈറസ് ബാധിച്ച് വിദേശ രാജ്യങ്ങളിൽ ഇതുവരെ മരിച്ചത് 44 പേർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസ് ബാധ സ്ഥിരീകരിത്ത് യു.എ.ഇയിൽ മൂന്ന് പ്രവാസി മലയാളികൾ കൂടി മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി കുളത്തൂർ തടത്തിൽ പടിഞ്ഞാറേതിൽ അജിത്കുമാർ (42), ഗുരുവായൂർ കോട്ടപ്പടി താഴിശേരി പനയ്ക്കൽ ബാബുരാജ് (55), കോഴിക്കോട് വടകര പുത്തൂർ ഒതയോത്ത് അഷറ്ഫ് (62) എന്നിവരാണ് യു.എ.യിൽ രോഗം ബാധിച്ച് മരിച്ചത്.

മല്ലപ്പള്ളി സ്വദേശിയായ അജിത് കുമാർ അബുദാബിയിൽ 12 വർഷമായി യൂണിവേഴ്‌സൽ ജനറൽ ട്രാൻസ്‌പോർട്ട് കമ്പനി ഉദ്യോഗസ്ഥനാണ്. അജിത് കുമാറിന്റെ സംസ്‌കാരം നടത്തി. ഭാര്യയും രണ്ടുമക്കളും ഭാര്യാമാതാവും നിരീക്ഷണത്തിൽ കഴിയുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാബുരാജ്. ദുബായ് റെന്റ് എ കാർ കമ്പനിയിലെ ഡ്രൈവറായിരുന്നു. ഇയാളുടെ സംസ്‌കാരം ഇന്നു ദുബായിൽ വച്ച് നടത്തും . ഇതോടെ യു.എ.ഇയിൽ 13 മലയാളികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. വിവിധ വിദേശരാജ്യങ്ങളിലായി 44 പേരാണ് മരണപ്പെട്ടത്.

അതേസമയം ലോകത്താകമാനം കൊറോണ വൈറസ് ബാധിച്ച്് മരിച്ചവരുടെ എണ്ണം 183,120 ആയി. രോഗം ബാധിതവരുടെ എണ്ണം 2,624,846 ആയി ഉയരുകയും ചെയ്തിട്ടുണ്ട്.

ലോകത്തെ ഏറ്റവും കൂടുതൽ രോഗികളും മരണനിരക്കും യു.എസിലാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസവും രണ്ടായിരത്തിന് മുകളിൽ ആളുകൾ മരിച്ചു.

യു.എസിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 47,659 ആയി. ന്യൂയോർക്കിൽ മാത്രം 474 മരണം 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു.

ഇറ്റലിയിൽ 25,085 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 1,87,327 പേർ രോഗബാധിതരായി ചികിത്സയിൽ കഴിയുകയാണ്. സ്‌പെയിനിൽ 21,000 കടന്നു. 21,717 പേരാണ് മരിച്ചത്. ഫ്രാൻസിലും മരണം 21,000 കടന്നു. 21,340 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ബ്രിട്ടനിലെ മരണ സംഖ്യ 18,000 കടന്നു. 18,100 പേരാണ് മരിച്ചത്.