play-sharp-fill
ആശങ്കയൊഴിയാതെ കൊറോണ വൈറസ് വ്യാപനം : അശ്രദ്ധ കാണിച്ചാൽ സൂപ്പർസ്പ്രെഡും പിന്നാലെ സമൂഹ വ്യാപനവും വരാമെന്ന് മുഖ്യമന്ത്രി

ആശങ്കയൊഴിയാതെ കൊറോണ വൈറസ് വ്യാപനം : അശ്രദ്ധ കാണിച്ചാൽ സൂപ്പർസ്പ്രെഡും പിന്നാലെ സമൂഹ വ്യാപനവും വരാമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തി​രു​വ​ന​ന്ത​പു​രം: വൈറസ് വ്യാപനത്തിൽ തലസ്ഥാനത്ത് അവസസ്ഥ സംസ്ഥാനത്തെ വൻ നഗരങ്ങളായ കൊ​ച്ചി, കോ​ഴി​ക്കോ​ട് പോ​ലു​ള്ള ന​ഗ​ര​ങ്ങ​ളി​ല്‍ വ​ര​രു​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മു​ന്ന​റി​യി​പ്പ് നൽകി.


രാജ്യത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ട​ര്‍​ന്ന് പിടിച്ചത് ന​ഗ​ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്. കേരളത്തിൽ ഗ്രാ​മ​ങ്ങ​ളി​ലും പൊ​തു​വേ വ​ലി​യ ജ​ന​സാ​ന്ദ്ര​ത കേ​ര​ള​ത്തി​ലു​ണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സം​സ്ഥാ​ന​ത്ത് വ​ലി​യ രോ​ഗ​വ്യാ​പ​നം വ​രാ​ന്‍ ഇ​ത് ഇ​ട​യാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

വൈറസ് വ്യാപനം കൂടുതലായാൽ ട്രി​പ്പി​ള്‍ ലോ​ക്ക് പോ​ലു​ള്ള ക​ര്‍​ശ​ന​നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്കു ക​ട​ക്കേ​ണ്ടി വ​രു​ന്ന​ത് അ​തി​നാ​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വൈറസ് പ്രതിരോധത്തിൽ ചെറിയൊരു അ​ശ്ര​ദ്ധ പോലും കാ​ണി​ച്ചാ​ല്‍ സൂ​പ്പ​ര്‍ സ്പ്രെ​ഡ് വ​രാം. പി​ന്നാ​ലെ സ​മൂ​ഹ​വ്യാ​പ​ന​വും വ​രും.

ബ്രേ​ക്ക് ദി ​ചെ​യ്ന്‍ ഒ​രു വി​ട്ടു​വീ​ഴ്ച​യും പാ​ടി​ല്ലെന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

അതേ സമയം സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്കാണ് കൊവിഡ് സ്ഥിരികരിച്ചിരിക്കുന്നത്. 111 പേര്‍ രോഗമുക്തരായി. 157 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്.