രാജ്യത്ത് ആശങ്ക വർദ്ധിപ്പിച്ച് കൊറോണ വൈറസ് ബാധ : ലോകത്ത് എറ്റവും കൂടുതൽ കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാമത് ; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 2,98,283 പേർക്ക്

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യയിൽ ആശങ്കയൊഴിയാതെ കൊറോണ വൈറസ് ബാധ. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 298,283 പേർക്ക്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ നാലാമതായി ഇന്ത്യ.

പതിനായിരത്തിലേറെ പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ബ്രിട്ടനെ മറികടന്നു. ബ്രിട്ടനിൽ 2,91,409 കൊവിഡ് രോഗികളാണുള്ളത്. അമേരിക്കയും ബ്രസീലും റഷ്യയുമാണ് ഇന്ത്യയ്ക്ക് മുന്നിൽ ഉള്ളത്. അമേരിക്കയിൽ 20.89 ലക്ഷം, ബ്രസീലിൽ 8.05 ലക്ഷം റഷ്യയിൽ 5.02 ലക്ഷം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈറസ് വ്യാപനം തടയുന്നതിനായി രണ്ടര മാസത്തിലേറെയായി രാജ്യത്ത് ലോക്ക് ഡൗൺ തുടരുന്നതിനിടയിലാണ് ഇന്ത്യയിൽ കേസുകൾ ക്രമാതീതമായി വർധിക്കുന്നത്.രാജ്യത്ത് മെയ് 25 ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ 500 ലേറെ പേർക്ക് മാത്രമാണ് രോഗമുണ്ടായിരുന്നത്.

പത്തു പേരായിരുന്നു മരിച്ചത്. എന്നാൽ മെയ് 24 മുതൽ രാജ്യത്ത് കൊവിഡ് കേസുകൾ ഗണ്യമായി വർധിക്കുകയാണ്.

ഒമ്പതിനായിരത്തിലധികം പുതിയ കൊറോണ കേസുകളാണ് രാജ്യത്ത് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്.ഇതുവരെ എണ്ണായിരത്തിലധികം പേരാണ് മരിച്ചത്. ഇതിൽ കൂടുതൽ പേരും മരിച്ചത് മഹാരാഷ്ടയിലും ഗുജറാത്തിലുമാണ്. മഹാരാഷ്ട്രയിൽ മാത്രം 3438 പേരാണ് ഇതുവരെ മരിച്ചത്. ഗുജറാത്തിൽ 1347 പേരും.