രോഗം ഗുരുതരമായി ബാധിച്ചവരെയും പ്രായമേറിയവരെയും മരണത്തിന് വിട്ടുകൊടുക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലാതെ ഇറ്റലി ; വരാനിരിക്കുന്ന ദുരന്തത്തിന് മുന്നിൽ പകച്ച് സ്‌പെയിൻ
സ്വന്തം ലേഖകൻ
കൊച്ചി : ചൈനയ്ക്ക് ശേഷം ഇറ്റലിയും കൊറോണ വൈറസ് രോഗബാധയ്ക്ക് മുൻപിൽ നിസഹായകരായിക്കുകയാണ്. ചൈനയ്ക്ക് ശേഷം ഇറ്റലിയിലാണ് രോഗം ഏറ്റവും കൂടുതൽ ജീവൻ അപഹരിച്ചത്. ഇറ്റലിയിലെ ഇയ്രേലി ഡോക്ടറായ ഗാൽ പെലേഗ് ഊണും ഉറക്കവുമില്ലാതെ കൊറോണാ ബാധിതരെ ശുശ്രൂഷിക്കാൻ മുന്നിലുണ്ടായിരുന്നു. പക്ഷെ, ഇപ്പോഴത്തെ സാഹചര്യങ്ങൾ കണക്കിലെടുത്ത് മനോവിഷമത്തോടെയാണെങ്കിലും വളരെ ഗുരുതരമായി രോഗം ബാധിച്ചവർക്കും, പ്രായമേറെയുള്ളവർക്കും അവസാന പരിഗണനമാത്രം നൽകുവാനാണ് തീരുമാനിച്ചതെന്നാണ് ഡോ ഗാൽ പെലേഗ് പറഞ്ഞു.
അവരെ മരണത്തിന് വിട്ടുകൊടുക്കുകയല്ലാതെ മനുഷ്യന് സാധ്യമായ മറ്റൊന്നുമില്ല ഇന്നത്തെ സാഹചര്യത്തിൽ എന്നും ഗാൽ പെലേഗ് പറഞ്ഞു. രോഗം ഇത്രയേറെ പടർന്ന് പിടിച്ചിരിക്കുന്ന സാഹചര്യത്തിൽ ആവശ്യത്തിനുള്ള വെന്റിലേറ്ററുകൾ ഇല്ലാതെ പോകുന്നതാണ് ആരോഗ്യപ്രവർത്തകരെ ഏറ്റവുമധികം കുഴയ്ക്കുന്ന പ്രശ്‌നം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇറ്റലിയിൽ 59138 പേരാണ് കൊറോണ ബാധിതരായിട്ടുള്ളത്. 5476 മരണം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം വരാനിരിക്കുന്ന മഹാമാരിക്ക് മുൻപിൽ പകച്ച് നിൽക്കുകയാണ് സ്‌പെയിൻ.
2,878 പേരെയാണ് സ്‌പെയിനിൽ ഇതുവരെ രോഗം ബാധിച്ചത്. രോഗബാധിതരിൽ പത്ത് ശതമാനവും ആരോഗ്യപ്രവർത്തകർ ആണെന്നുള്ളതാണ് സ്‌പെയിൻ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
സ്‌പെയിനിൽ കൊറോണ വൈറസ് രോഗബാധ 1772 പേരുടെ ജീവനെടുക്കുകയും ചെയ്തിട്ടുണ്ട്. 2575 പേർ രോഗ വിമുക്തരായിട്ടണ്ട് എന്നത് മാത്രമാണ് ആശ്വാസം തരുന്നത്.